Image

കെ.എം ഷാജി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു: പി.ജയരാജന്‍

Published on 26 February, 2012
കെ.എം ഷാജി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു: പി.ജയരാജന്‍
കണ്ണൂര്‍: മുസ്‌ലീം ലീഗ്‌ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ കെ.എം ഷാജി എം.എല്‍.എ ആണെന്ന്‌ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതും ഷാജിയാണ്‌. 1999ല്‍ തനിക്കെതിരെ ഉണ്ടായ ആര്‍.എസ്‌.എസ്‌ ആക്രമണത്തിന്‌ സമാനമായ രീതിയിലാണ്‌ ഇപ്പോള്‍ തളിപ്പറമ്പിലും തനിക്ക്‌ നേരെയുണ്ടായതെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.


കണ്ണൂരില്‍ ലീഗിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ കെ.എം ഷാജി എം.എല്‍.എ ആണെന്ന്‌ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നെന്ന്‌ വരുത്തിത്തീര്‍ത്ത്‌ പാര്‍ട്ടിയില്‍ വിലപേശി ആവശ്യങ്ങള്‍ നേടിയെടുക്കുന്നയാളാണ്‌ ഷാജിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാജി പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട്‌ തേടിയ കാര്യം അതിന്റെ നേതാക്കള്‍ തന്നെ വെളിപെടുത്തിയതാണ്‌. ലീഗിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയാണ്‌ എന്‍.ഐ.എ അന്വേഷിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക