Image

മമ്മൂട്ടിയുടെ കര്‍ണന്റെ ബജറ്റ്‌ കൂട്ടി: രണ്ടാമൂഴത്തിന്‌ വെല്ലുവിളി

Published on 20 April, 2017
മമ്മൂട്ടിയുടെ കര്‍ണന്റെ ബജറ്റ്‌ കൂട്ടി: രണ്ടാമൂഴത്തിന്‌ വെല്ലുവിളി
മോഹന്‍ലാലിന്റെ- രണ്ടാമൂഴം 1000 കോടി ബജറ്റില്‍ നിര്‍മിയ്‌ക്കുന്ന പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ കര്‍ണ്ണന്റെ ബജറ്റും കൂട്ടിയതായി വാര്‍ത്തകള്‍. രണ്ട്‌ പതിറ്റാണ്ട്‌ കാലം സമയമെടുത്ത്‌ പി സി ശ്രീകുമാര്‍ തിരക്കഥ എഴുതി മധുപാല്‍ നിര്‍മിയ്‌ക്കുന്ന കര്‍ണന്റെ ബജറ്റ്‌ പുതിയ സാഹചര്യത്തില്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്‌. 


അമ്പത്‌ കോടി ചെലവില്‍ നിര്‍മിയ്‌ക്കാന്‍ നേരത്തെ പദ്ധതിയിട്ടചിത്രം  പുതിയ സാഹചര്യത്തില്‍ വമ്പന്‍ ബജറ്റിലേക്ക്‌ മാറുകയാണത്രെ. നൂറോ ഇരുനൂറോ കോടി ബജറ്റില്‍ ഈ പ്രൊജക്ട്‌ വളര്‍ന്നേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

 കുരുക്ഷേത്രയുദ്ധവും കര്‍ണന്റെ വീരമരണവും തന്നെയായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്‌. മമ്മൂട്ടിയുടെ ആയോധനമുറകളുടെ ഗംഭീര ആവിഷ്‌കാരം ഉണ്ടാകും. ഷാജി കൈലാസിനെപ്പോലെയുള്ള വലിയ സംവിധായകര്‍ പോലും മോഹിച്ച തിരക്കഥയാണിത്‌. 

 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്‌ ഈ പ്രൊജക്ട്‌ വെല്ലുവിളിയുയര്‍ത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. രണ്ടും മഹാഭാരതമായതിനാല്‍ ഉണ്ടായേക്കാവുന്ന താതമ്യപ്പെടുത്തല്‍ അണിയറപ്രവര്‍ത്തകര്‍ക്ക്‌ സമ്മര്‍ദ്ദമേറ്റും.

 അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ്‌ വിമലും കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നുണ്ട്‌. രണ്ടാമൂഴത്തിന്റെ പ്രഖ്യാപനം ഈ കര്‍ണനും വെല്ലുവിളി ഉയര്‍ത്തിയിരിയ്‌ക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക