Image

സ്‌മാര്‍ട്ട്‌ 'പോഡ്‌ ഹോട്ടല്‍' മുംബൈയിലും

Published on 20 April, 2017
സ്‌മാര്‍ട്ട്‌  'പോഡ്‌ ഹോട്ടല്‍' മുംബൈയിലും

മുംബൈ: 
യാത്രകളിലെ  പ്രധാന വില്ലനാ ഭീമമായ താമസച്ചെലവിനു പരിഹാരമായി ഇതാ സ്‌മാര്‍ട്ട്‌ പോഡ്‌ ഹോട്ടലുകള്‍ ഇന്ത്യയിലുമെത്തിയിരിക്കുന്നു. 

ആഡംബര ഹോട്ടലുകളുടെ മിനി പതിപ്പായ ഇവയെ ന്യൂജന്‍ ഹോട്ടല്‍ എന്നു തന്നെ വിശേഷിപ്പിക്കാം. യാത്രയ്‌ക്കിടയില്‍ ഒന്നു വിശ്രമിക്കാനൊരിടം. സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാം ഇവിടെ.

അന്ധേരിയിലാണ്‌ 140 യൂണിറ്റുകള്‍/മുറികളോടുകൂടിയ ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍ പോഡ്‌ ഹോട്ടല്‍ തുറന്നിരിക്കുന്നത്‌.

 ഒന്നോ രണ്ടോ പേര്‍ക്ക്‌ ഇവിടെ സുഖമായി താമസിക്കാം. കിടക്ക, പ്ലാസ്‌മ ടി.വി, എസി, റീഡിങ്‌ ലൈറ്റ്‌, പവര്‍ സോക്കറ്റ്‌, ലോക്കറുകള്‍. ഒപ്പം സൗജന്യ വൈഫൈയുമുണ്ട്‌ ഓരോ യൂണിറ്റിലും. സ്‌ത്രീകള്‍ക്കായി മാത്രമുളള പോഡുകളുമുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക