Image

തൈമൂറിന്റെ മതമേത്? സെയ്ഫ് പറയുന്നു

Published on 20 April, 2017
തൈമൂറിന്റെ മതമേത്? സെയ്ഫ് പറയുന്നു

സെയ്ഫ് അലി ഖാനും കരീന കപൂര്‍ ഖാനും ജനിച്ച കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടപ്പോള്‍ തുടങ്ങിയതാണ് വിവാദം. പലരും താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. 900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മംഗോളിയന്‍ ഭരണാധികാരിയുടെ പേര് കുഞ്ഞിന് നല്‍കിയതാണ് പലരേയും ചൊടിപ്പിച്ചത്.

ഒരു പേര് ഇത്രയും വലിയ വിവാദമാക്കണോ എന്ന് വിവരമുള്ളവര്‍ ചോദിക്കുമ്പോഴും ചിലര്‍ മനപ്പൂര്‍വ്വം വിമര്‍ശനങ്ങള്‍ തുടരുകയാണെന്നാണ് സെയ്ഫിന്റെ അഭിപ്രായം. തൈമൂര്‍ എന്ന് കുഞ്ഞിന് പേരിട്ടെങ്കിലും മതത്തിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്ന് ഒരു ചടങ്ങിനിടെ സെയ്ഫ് പറഞ്ഞു. അവനില്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിട്ടില്ല. വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാം.

കുട്ടിക്കാലം മുതല്‍ എനിക്ക് ഏറെ ഇഷ്ടമുള്ള പേരാണ് തൈമൂര്‍. അതാണ് കുഞ്ഞിന് നല്‍കിയത്. അതൊരു ചരിത്ര പുരുഷന്റെ പേരാണെന്ന് അറിയാം എന്നാല്‍ 900 വര്‍ഷം മുന്‍പു നടന്ന സംഭവത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ. അതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് മനസ്സിലാവുന്നില്ല. അതിനാല്‍ വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സെയ്ഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക