Image

എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം

Published on 20 April, 2017
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അലൂംനിയുടെ വാര്‍ഷിക പൊതുയോഗം അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. 

പ്രസിഡന്റ് ഷിബു ജോണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മനോജ് ഏബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോസ് പി. ജോസഫ് സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അലൂംനി രക്ഷാധികാരി കെ.എസ് വര്‍ഗീസ്, സൂസന്‍ സോണിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു പുതിയ ഭാരവാഹികളായി ഷിബു ജോണി (പ്രസിഡന്റ്), രഞ്ചു വേങ്ങല്‍ ജോര്‍ജ് (സെക്രട്ടറി), ദീപക് അലക്‌സ് പണിക്കര്‍, സൂസന്‍ സോണിയ മാത്യു (വൈസ് പ്രസിഡന്റുമാര്‍),സനില്‍ ജോണ്‍ ചേരിയില്‍ (ജോയിന്റ് സെക്രട്ടറി), അനൂപ് തോമസ് കോശി (ട്രഷറര്‍), അലക്‌സ് എ. ചാക്കോ (ജോയിന്റ് ട്രഷറര്‍), മനോജ് ഏബ്രഹാം (എക്‌സ് ഒഫീഷ്യോ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുശീല്‍ ചാക്കോ, മാത്യു വി. തോമസ്, തോമസ് വര്‍ഗീസ്, എബി കട്ടപ്പുറം, ജോസ് പി. ജോസഫ്, പ്രദീപ് വര്‍ക്കി, തോമസ് അരുണ്‍, ജോണ്‍ കോശി, വിജി കെ. ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം, സുജിത് ഏബ്രഹാം, ബിജു ഉമ്മന്‍ എന്നിവരെയും ഓഡിറ്റര്‍മാരായി സുനില്‍ ഇടുക്കള, സുനില്‍ ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക