Image

സൗജന്യ മെഡിക്കല്‍ ക്യന്പ് 21ന്

Published on 20 April, 2017
സൗജന്യ മെഡിക്കല്‍ ക്യന്പ് 21ന്

      കുവൈത്ത്: അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ 21ന് (വെള്ളി) രാവിലെ എട്ടിന് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യന്പ് ന്ധസ്വാന്തനം 2017’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.

മംഗഫിലുള്ള ഇന്ത്യ ഇന്റനാഷണല്‍ സ്‌കൂളില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍, കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ആണ് ക്യാന്പ് നടത്തുന്നത്. 

ഉദ്ഘാടന സമ്മേളനത്തില്‍ സണ്ണി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. അന്പത്തോളം വരുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും നൂറോളം പാരാമെഡിക്കല്‍ ജീവനകാരുടെ സേവനവും ക്യാന്പില്‍ ലഭ്യമായിരിക്കും. സ്ത്രീകളിലെ സ്തനാര്‍ബുധ നിര്‍ണയത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക്: ജിജു മാത്യു 66233824, മനു മോനച്ചന്‍ 97023784.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക