Image

മൂന്നാര്‍: കുരിശ് പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; ജില്ല ഭരണകൂടത്തിന് ശാസന

Published on 20 April, 2017
മൂന്നാര്‍: കുരിശ് പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; ജില്ല ഭരണകൂടത്തിന് ശാസന

തിരുവനന്തപുരം: മൂന്നാറില്‍ ൈകയേറ്റം ഒഴിപ്പിക്കുന്നതിെന്റ ഭാഗമായി കുരിശ് പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കലക്ടറെ വിളിച്ച് ശാസിച്ച മുഖ്യമന്ത്രി ൈകയേറ്റം ഒഴിപ്പിക്കല്‍ ജാഗ്രതയോടെ കൈകാര്യംചെയ്യണമെന്ന് നിര്‍ദേശംനല്‍കി. ആരോട് ചോദിച്ചിട്ടാണ് ഈ നടപടി കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോട്ടയത്ത് പൊതുപരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കുകയും ചെയ്തു. 

കുരിശുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചന നടത്തണമായിരുന്നു. സര്‍ക്കാര്‍ ഭൂമി ആണെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം വ്യക്മാക്കി ബോര്‍ഡ് വെക്കാമായിരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ ൈകയേറ്റം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് കുരിശ് പൊളിച്ചുമാറ്റി നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ടുപോയത്.
കൈയേറ്റം ഒഴിപ്പിക്കലില്‍ ഭരണപക്ഷത്ത് രൂക്ഷമായ ഭിന്നത നിലനില്‍ക്കുകയാണ്. സി.പി.എം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുേമ്പാള്‍ സി.പി.െഎ ഭരിക്കുന്ന റവന്യൂ വകുപ്പ് അത് കാര്യമാക്കാതെ മുന്നോട്ടുപോകുന്നു. ആദ്യം ഇടുക്കിയില്‍നിന്നുള്ള മന്ത്രിസഭാംഗം എം.എം. മണിയും സി.പി.െഎ നേതാക്കളുമാണ് കൊമ്പുകോര്‍ത്തത്. ഈ തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. സി.പി.എം നിലപാട് തള്ളി ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് റവന്യൂ വകുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക