Image

ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം

Published on 20 April, 2017
ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: ഞായാറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പെട്രോളിയം മന്ത്രാലയം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിര്‍ക്കുന്നത്.

ആഴ്ചയിലൊരിക്കല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ജനങ്ങളോട് മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. അതിനര്‍ഥം പെട്രോള്‍ പമ്പുകള്‍ അടച്ചിടുകയെന്നതല്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

കേരളമുള്‍പ്പടെ എട്ട്  സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനായിരുന്നു കണ്‍സോഷ്യം ഓഫ് പെട്രോളിയം ഡീലേഴ്‌സ് തീരുമാനമെടുത്തത്. എന്നാല്‍ ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അടക്കമുള്ള സംഘടനകള്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനോട് യോജിച്ചില്ല. പ്രധാനപ്പെട്ട പെട്രോളിയം ഡീലേഴ്‌സിെന്റ അസോസിയേഷനുകള്‍ ഞായറാഴ്ച പമ്പുകള്‍ അടച്ചിടുന്നതിനോട് യോജിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാനും വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക