Image

കോട്ടയം ചുട്ടു പൊള്ളുന്നു; താപനില 40 ഡിഗ്രിയായി

Published on 26 February, 2012
കോട്ടയം ചുട്ടു പൊള്ളുന്നു; താപനില 40 ഡിഗ്രിയായി
കോട്ടയം: കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. പകല്‍ താപനില 40 ഡിഗ്രിയായി. കഴിഞ്ഞ ഒരാഴ്‌ചയായി 37 ഡിഗ്രി മുതല്‍ 40 വരെയാണു താപനില. കഴിഞ്ഞവര്‍ഷം ഫെബ്രുവരി അവസാനവാരം 35 ഡിഗ്രിയില്‍ താഴെയായിരുന്നു ജില്ലയിലെ ചൂട്‌. മാര്‍ച്ച്‌ പകുതി താപനില 38 ഡിഗ്രിയിലേക്കു വര്‍ധിച്ചിരുന്നു. ജില്ലയില്‍ ഇതേവരെ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചൂട്‌ 41 ഡിഗ്രിയാണ്‌.

പുലര്‍ച്ചെയുള്ള തണുപ്പിനെത്തുടര്‍ന്ന്‌ ഈര്‍പ്പത്തിന്റെ അളവു കൂടുതലാണ്‌. അതിനാലാണു ചൂടിനൊപ്പം പകല്‍ ഉഷ്‌ണവും അനുഭവപ്പെടുന്നത്‌.ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന കോണ്‍ക്രീറ്റ്‌, ടാറിംഗ്‌, പ്ലാസ്റ്റിക്‌ എന്നിവയുടെ വ്യാപനമാണു താപനിലയില്‍ വര്‍ധനയുണ്‌ടാകാന്‍ പ്രധാന കാരണമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

സമീപ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൂട്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക