Image

ഒടുവില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിനി സുരക്ഷിത

പി.പി.ചെറിയാന്‍ Published on 20 April, 2017
ഒടുവില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിനി സുരക്ഷിത
കാലിഫോര്‍ണിയ: മുപ്പത്തിയെട്ടുദിവസം അമേരിക്കന്‍ പോലീസിനെ വട്ടം കറക്കിയ അദ്ധ്യാപകന്‍ അമ്പതുവയസ്സുള്ള ടാഡ് കുമ്മിന്‍സ് പോലീസിന്റെ പിടിയിലായി.

കാലിഫോര്‍ണിയാ സിസില്‍ വില്ലയിലെ കാമ്പിനില്‍ ഒളിച്ചുകഴിയുകയാരുന്ന കുമ്മിന്‍സിനെ ഇന്ന്(വ്യാഴാഴ്ച) രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ടെന്നിസ്സി മൗരി കൗണ്ടി പ്ലബിക് സ്‌ക്കൂള്‍ അദ്ധ്യാപകനായ കുമ്മിന്‍സ് 15 വയസ്സുള്ള വിദ്യാര്‍ത്ഥിനി എലിസബത്ത് തോമസുമായാണ് മാര്‍ച്ച് 13ന് അപ്രത്യക്ഷമായത്.

ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധ രാത്രി കാമ്പില്‍ വളഞ്ഞ പോലീസ്, രാവിലെ വരെ കാത്തിരിക്കുകയായിരുന്നു. അതിരാവിലെ വാതില്‍ തുറന്ന് പുറത്തു വന്ന കുമ്മിന്‍സ് പോലീസിനെ കണ്ടപ്പോള്‍ സാഹസത്തിനൊന്നും മുതിരാതെ കീഴടങ്ങുകയായിരുന്നു.
കാമ്പിനകത്തുനിന്നും പോലീസ് രണ്ടു റിവോള്‍വര്‍ കണ്ടെടുത്തു.

ഇന്ന് വൈകീട്ടു നടത്തിയ പത്രസമ്മേളനത്തില്‍ റ്റിബിഐ വക്താവ് ഒബെ ഡിവിനാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മൈനറായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗീക ബന്ധം പുലര്‍ത്തിയതിനുമാണ് പോലീസ് അദ്ധ്യാപകനെതിരെ കേസ്സെടുത്തിരിക്കുന്നത്. കുറ്റം തെളിയുകയാണെങ്കില്‍ പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.

ഒടുവില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിനി സുരക്ഷിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക