Image

കാവേരി പരാമര്‍ശത്തില്‍ സത്യരാജ്‌ മാപ്പ്‌ പറഞ്ഞു; ''ബാഹുബലി 2' കര്‍ണ്ണാടകത്തില്‍ എത്തും'

Published on 21 April, 2017
കാവേരി പരാമര്‍ശത്തില്‍ സത്യരാജ്‌ മാപ്പ്‌ പറഞ്ഞു; ''ബാഹുബലി 2' കര്‍ണ്ണാടകത്തില്‍ എത്തും'


ചെന്നൈ :കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ഒന്‍പത്‌ വര്‍ഷം മുന്‍പ്‌ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ്‌ നടന്‍ സത്യരാജ്‌. 

പരാമര്‍ശത്തില്‍ സത്യരാജ്‌ മാപ്പുപറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാം ഭാഗം കര്‍ണ്ണാടകയില്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ ചില സംഘടനകള്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ്‌ സത്യരാജ്‌ ഖേദം പ്രകടിപ്പിച്ചത്‌. 

ചിത്രം റിലീസ്‌ ചെയ്യുന്ന ഏപ്രില്‍ 28ന്‌ കന്നട സംഘടകള്‍ ബന്ദിന്‌ ആഹ്വാനം ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ താരം നേരിട്ട്‌ രംഗത്തുവന്നത്‌.

കാവേരി നദീജല വിഷയം കത്തി നിന്ന സാഹചര്യത്തില്‍ നിരവധി പേര്‍ കര്‍ണ്ണാടകയ്‌ക്കെതിരെ അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ്‌ താന്‍. 

അതിന്റെ പേരില്‍ കര്‍ണ്ണാകടയില്‍ തന്റെ കോലങ്ങള്‍ കത്തിച്ചു. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാടിനെതിരെ പല പരാമര്‍ശങ്ങളും ഉയര്‍ന്നു. ഇതിനിടെ തന്റെ പരാമര്‍ശം കന്നട മക്കളെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. 

താന്‍ കന്നട മക്കള്‍ക്ക്‌ എതിരല്ല. തബാഹുബലി ഉള്‍പ്പെടെ തന്റെ മുപ്പതോളം ചിത്രങ്ങള്‍ മൊഴിമാറ്റിയും അല്ലാതെയും കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിച്ചു. ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശനത്തിനൊരുങ്ങി നില്‍ക്കെ ഒന്‍പത്‌ വര്‍ഷം മുന്‍പുള്ള തന്റെ പരാമര്‍ശം സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്നത്‌ വേദനാജനകമാണ്‌. 

താന്‍ കാരണം സിനിമ പ്രതിസന്ധിയിലാകരുത്‌. തന്റെ വാക്കുകള്‍ കന്നട മക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സത്യരാജ്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക