Image

ആരോഗ്യനില തൃപ്‌തികരം: നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു

Published on 26 February, 2012
ആരോഗ്യനില തൃപ്‌തികരം: നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു
ജൊഹാനസ്‌ബര്‍ഗ്‌: ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്‌ടേല ആശുപത്രി വിട്ടു. ഉദര രോഗത്തെ തുടര്‍ന്ന്‌ ചെറുശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ അദ്ദേഹത്തിന്റെ രോഗം ഭേദമായിരുന്നു. ഒരു വര്‍ഷം മുന്‍പ്‌ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ ജേക്കബ്‌ സുമയുടെ വക്താവ്‌ മാക്‌ മഹാരാജ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. മണ്‌ടേല പൂര്‍ണ ആരോഗ്യവാനാണെന്നും സാധാരണ പരിശോധന മാത്രമാണ്‌ നടന്നതെന്നും ജേക്കബ്‌ സുമ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക