Image

Muzik247 ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Lohit Chandran Published on 21 April, 2017
Muzik247 ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ആസിഫ്‌ അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `തനിയെ തനിയെ` എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ സുജിത്‌ സുരേശനും ചാള്‍സ്‌ നസാരെത്തും ചേര്‍ന്നാണ്‌. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക്‌ ഡോണ്‍ വിന്‍സെന്റ്‌ ഈണം പകര്‍ന്നിരിക്കുന്നു.

രോഹിത്‌ വി എസ്‌ സംവിധാനം നിര്‍വഹിച്ച 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍' എന്ന ചിത്രത്തില്‍ അജു വര്‍ഗീസ്‌, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ്‌ എന്നിവരും അഭിനയിക്കുന്നുണ്ട്‌. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്‌സ്റ്റണ്‍ മാത്യുവുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

 മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ആന്റണി ബിനോയ്‌, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സ്‌ (4M Entertainments)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`തനിയെ തനിയെ` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ ങൗ്വശസ247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=PcLbqLSli7I

(മ്യൂസിക്‌247)നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌. 

 അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക