രാജമൗലിയും വിജയ്!യും ഒന്നിക്കുന്നു
FILM NEWS
21-Apr-2017

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി 2 കണ്‍ക്ലൂഷനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമലോകം. ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയും അതിന്റെ ത്രില്ലിലാണ്. ഇളയദളപതി വിജയ്!യും രാജമൗലിയും കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയും സജീവമാണ്. മഗധീരയുടെ ഇടവേളയില്‍ അദ്ദേഹം കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങള്‍ ഒരുക്കിയിരുന്നു.
ബാഹുബലിയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നപ്പോള്‍ തമിഴിലെ മുന്‍നിര നിര്‍മാതാവ് കലൈപുലി എസ്.താണുവും രാജമൗലിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് വിജയ് ചിത്രം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍. രാജമൗലിയും വിജയും ഒന്നിക്കുന്ന ഒരു ചിത്രം ചെയ്യണമെന്ന ആവശ്യം സംവിധായകനെ അറിയിച്ചെന്നും നിലവിലെ കരാറുകള്‍ പൂര്‍ത്തിയായാല്‍ സിനിമയെ കുറിച്ച് ആലോചിക്കാമെന്ന് രാജമൗലി പറഞ്ഞതായുമാണ് അറിയുന്നത്.
Facebook Comments