Image

സംഗീത ദൃശ്യാവിഷ്‌കാരം 'പോകാം വിശുദ്ധനാട്ടിലേക്ക്’ 25 ന്

Published on 21 April, 2017
സംഗീത ദൃശ്യാവിഷ്‌കാരം 'പോകാം വിശുദ്ധനാട്ടിലേക്ക്’ 25 ന്

 
മെല്‍ബണ്‍: മെല്‍ബണ്‍ ഗോസ്‌പെല്‍ വോയ്‌സ് അവതരിപ്പിക്കുന്ന 'പോകാം വിശുദ്ധനാട്ടിലേക്ക്’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം ഏപ്രില്‍ 25ന് (ചൊവ്വ) വൈകുന്നേരം ആറിന് നടക്കും. അന്‍ സാക് അവധി ദിവസം വൈകുന്നേരം ആറിന് ഡോവട്ടണ്‍ ഇസിഎ ഓഡിറ്റേറിയത്തിലാണ് പരിപാടി. 

ബൈബിളിനെ ആസ്പദമാക്കി നിര്‍മിച്ച പരിപാടി അവതരിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ബ്രദര്‍ ജോര്‍ജ് കോശി മൈലപ്രയാണ്. ചടങ്ങ് മെല്‍ബണ്‍ സിഎസ്‌ഐ ചര്‍ച്ച് വികാരി ഫാ. വിനോദ് വിക്ടര്‍ ഉദ്ഘാടനം ചെയ്യും.

വിശുദ്ധനാടിന്റെ സന്ദര്‍ശനം ദൃശ്യവിഷ്‌കാരമായി മാറുന്‌പോള്‍ നാം ആ നാട്ടില്‍ എത്തിയ പ്രതീതി ജനിപ്പിക്കുന്ന ആവിഷ്‌കാരമാണ് ഇതിന്റെ പാശ്ചാത്തലം. ദൈവത്തിന്റെ പുണ്യ ജീവിതത്തിന്റെ യാത്രയില്‍ നല്ല ജീവിതം കണ്ടെത്തുവാന്‍ ഈ യാത്ര ഉപകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു എംജിവി ഒരുക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

വിവരങ്ങള്‍ക്ക്: രാജന്‍ 0431370627, ആനന്ദ് 0426254353, ജോണി 0402417388, ജോര്‍ജി 0431036489.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക