Image

ക്‌നാനായ അതിഭദ്രാസന യുവജന വിദ്യാഭ്യാസ സെമിനാറും ധ്യാനവും ജൂണ്‍ 24ന്

Published on 21 April, 2017
ക്‌നാനായ അതിഭദ്രാസന യുവജന വിദ്യാഭ്യാസ സെമിനാറും ധ്യാനവും ജൂണ്‍ 24ന്
    ബെര്‍മിംഗ്ഹാം: ക്‌നാനായ അതിഭദ്രാസന യുവജന വിദ്യാര്‍ഥി സെമിനാറും ധ്യാനവും ജൂണ്‍ 24ന് (ശനി) നടക്കും. 

രാവിലെ ഒന്പതിന് രജിസ്‌ട്രേഷനും 9.30ന് പ്രഭാത പ്രാര്‍ഥനയോടെ സെമിനാര്‍ ആരംഭിക്കും. 10.30ന് ക്ലാസ്, ഉച്ചകഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കന്മാര്‍ക്കും ധ്യാനവും നടക്കും. വൈകുന്നേരം ആറിന് സന്ധ്യപ്രാര്‍ഥനയോടെ ധ്യാനം സമാപിക്കും. ധ്യാനത്തിനും സെമിനാറിനും പ്രമുഖ വൈദികര്‍ നേതൃത്വം നല്‍കും.

യുകെയിലെ എല്ലാ പള്ളികളില്‍നിന്നുള്ള യുവജനങ്ങളും വിദ്യാര്‍ഥികളും ധ്യാനത്തിലും സെമിനാറിലും സംബന്ധിക്കണമെന്ന് ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക