Image

മൂന്നാമത് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലി സംഗമം 22ന്

Published on 21 April, 2017
മൂന്നാമത് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലി സംഗമം 22ന്

      ഗ്ലാസ്‌ഗോ: സ്‌കോട്‌ലന്‍ഡിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലികളുടെ മൂന്നാമത് സംഗമം ഏപ്രില്‍ 22ന് (ശനി) നടക്കും. ഗ്ലാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തിലാണ് പരിപാടി.

രാവിലെ എട്ടിന് പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബാന എന്നിവയെ തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഫാ. ടിറ്റൂസ് ജോണും ഫാ. മാത്യു വര്‍ഗീസും ക്ലാസെടുക്കും. വൈകുന്നേരം കലാപരിപാടികളും അരങ്ങേറും. 

പള്ളിയുടെ വിലാസം: Sandyhill Parish Church, 28 Bailliaston Road, Glasgow, G32OQQ Scotland. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക