Image

ഡബ്ലിനില്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് സ്വീകരണം നല്‍കി

Published on 21 April, 2017
ഡബ്ലിനില്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് സ്വീകരണം നല്‍കി


      ഡബ്ലിന്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം അയര്‍ലന്‍ഡിലെത്തിയ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് ഡബ്ലിനില്‍ സ്വീകരണം നല്‍കി. മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോള്‍ മോറേലി (ബെല്‍ഫാസ്റ്റ്), റ്റിബി മാത്യു, സാജു മേല്പറന്പില്‍, ഷാജി (ബെല്‍ഫാസ്റ്റ്) തുടങ്ങിയര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഏപ്രില്‍ 23ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ബെല്‍ഫാസ്റ്റ് സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കുന്ന പുതുഞായര്‍ തിരുനാളില്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായിരിക്കും. 

29ന് (ശനി) രാവിലെ 9.30ന് വാട്ടര്‍ഫോര്‍ഡ് ന്യൂടൗണ്‍ De La Salleകോളജ് ചാപ്പലില്‍ നടക്കുന്ന ആദ്യ കുര്‍ബാന സ്വീകരണത്തിന് വാട്ടര്‍ഫോര്‍ഡ് രൂപത ബിഷപ് അല്‍ഫോന്‍സ് കല്ലിനാനൊപ്പം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.15 ന് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ബ്ലാക്‌സ്ടൗണ്‍ സെന്റ് മേരീസ് ഓഫ് സേര്‍വെന്റ് ചര്‍ച്ചില്‍ നടക്കുന്ന ആദ്യ കുര്‍ബാന സ്വീകരണത്തില്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായിരിക്കും.

30ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് താല സ്പ്രിംഗ്ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ നടക്കുന്ന ആദ്യ കുര്‍ബാന സ്വീകരണത്തില്‍ വികാരി ഫാ. പാറ്റ് മക്കിന്‍ലിക്കൊപ്പം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ മാസ് സെന്ററുകളില്‍ ബിഷപ്പിനെ സ്വീകരിക്കുന്നതിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മനോഹരമാക്കുവാനും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സീറോ മലബാര്‍ ചാപ്ലിന്മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക