Image

സണ്‍ഡേസ്‌കൂള്‍ ക്യാന്പ് 26, 27, 28, 29 തീയതികളില്‍

Published on 21 April, 2017
സണ്‍ഡേസ്‌കൂള്‍ ക്യാന്പ് 26, 27, 28, 29 തീയതികളില്‍


      കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ഈ വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ ക്യാന്പ് വഫ്രയില്‍ ഏപ്രില്‍ 26, 27, 28, 29 തീയതികളില്‍ നടക്കും. റവ. ബിന്‍സണ്‍ തോമസും റവ. സജി ഏബ്രഹാമും ചേര്‍ന്നായിരിക്കും ക്യാന്പിന് നേതൃത്വം നല്‍കുന്നത്. 

'നിങ്ങള്‍ വിലയേറിയവര്‍’ എന്ന ഈ വര്‍ഷത്തെ ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങളും കളികളും മൂന്നു ദിവസത്തെ ക്യാന്പിന്റെ ഭാഗമായിരിക്കും. ക്രിസ്തുവിന്റെ അതിരില്ലാത്തതും അപ്രമേയവും ആയ സ്‌നേഹത്തേയും കരുണയേയും ഒന്നുകൂടി ഓര്‍ക്കുവാനും മനസിലാക്കുവാനും സഹായിക്കുന്ന ക്യാന്പില്‍ രണ്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള എല്ലാ കുട്ടികളും പങ്കെടുക്കണമെന്ന് ഹെഡ് മാസ്റ്റര്‍ ഏബ്രഹാം മാത്യു പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക