Image

ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയില്ല: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാെപ്പാലീത്ത

Published on 21 April, 2017
ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയില്ല:  മാര്‍ ക്രിസോസ്റ്റം വലിയ മെത്രാെപ്പാലീത്ത
പത്തനംതിട്ട: ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ലെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാെപ്പാലീത്ത പറഞ്ഞു. ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. 

ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിര്‍ധനര്‍ക്ക് വീടുവെക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഭൂമി ജനങ്ങള്‍ക്ക് കൊടുക്കണം. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക