Image

ജനിക്കാത്ത കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം-ബില്‍ പാസ്സാക്കി

പി.പി.ചെറിയാന്‍ Published on 21 April, 2017
ജനിക്കാത്ത കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം-ബില്‍ പാസ്സാക്കി
അലബാമ: ജനിക്കാതെ ഗര്‍ഭപാത്രത്തില്‍ വെച്ച് മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന നിയമം അലബാമ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിന് സെനറ്റ് അനുമതി നല്‍കി.

സ്റ്റേറ്റ് ഹൗസ് മാര്‍ച്ചില്‍ അംഗീകരിച്ച ഈ ബില്‍ ഏഴിനെതിരെ 2.5 വോട്ടുകള്‍ക്കാണ് അലബാമ സ്‌റ്റേറ്റ് അംഗീകരിച്ചത്.

ഇന്ന് അംഗീകരിച്ച നിയമ ഭേദഗതി ജനിക്കാത്ത കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് ഇന്ന്(വെള്ളി) പറഞ്ഞു. ഗര്‍ഭഛിദ്ര പ്രവണത നിയന്ത്രിക്കുന്നതിന് കൂടിയാണിതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പാരന്റ് ഹുഡ് നേതാക്കള്‍ ഈ നിയമം പൂര്‍ണ്ണമായും ഗര്‍ഭഛിദ്രം ഒഴിവാക്കുന്നതിനുദ്യേശിച്ചതാണെന്ന് കുറ്റപ്പെടുത്തി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രൊലൈഫ് ജസ്റ്റിസ്സിനെ സുപ്രീം കോടതിയില്‍ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ട്രമ്പിന്റെ നിലപാടിനോട് യോജിക്കുന്ന നീല്‍ ഗോര്‍ഷിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

പതിമൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമനിര്‍മ്മാണം നടത്തി കഴിഞ്ഞു. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, ഡെലവെയര്‍, ലൂസിയാന, മാസച്ചുസെറ്റ്‌സ്, മിഷിഗണ്‍, മിസ്സിസ്സിപ്പി, ന്യൂ മെക്ലിക്കൊ, നോര്‍ത്ത് സ്‌കോട്ട്, ഒക്കലഹോമ, സൗത്ത്‌സ്‌ക്കോട്ട്, വെസ്റ്റ് വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളാണിത്.

ജനിക്കാത്ത കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം-ബില്‍ പാസ്സാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക