Image

ലോകത്തെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളില്‍ ഒന്നാം സ്ഥാനം ഖത്തറിനെന്ന്‌ സര്‍വ്വെ

Published on 26 February, 2012
ലോകത്തെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളില്‍ ഒന്നാം സ്ഥാനം ഖത്തറിനെന്ന്‌ സര്‍വ്വെ
ഒമാന്‍: ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനം ഖത്തറിനെന്ന്‌ സര്‍വ്വെ. അമേരിക്കയിലെ ഫോബ്‌സ്‌ മാഗസിന്‍ പുറത്തുവിട്ട സര്‍വ്വെയിലാണ്‌ ഇത്താര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഖത്തറിലെ ആളോഹരി വരുമാനം അടിസ്ഥാനമാക്കിയാണ്‌ ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്‌. 2010 ലെ കണക്ക്‌ പ്രകാരം ഖത്തറിലെ ആളോഹരി വരുമാനം 88,000 ഡോളറിലും കൂടുതലാണ്‌.


യൂറോപ്പിലെ ലക്‌സംബര്‍ഗ ്‌ആണ്‌ സമ്പന്നതയില്‍ രണ്ടാമത്‌. 81,000 ഡോളര്‍ ആണ്‌ ആളോഹരി. സിങ്കപ്പൂര്‍ മൂന്നാമതും നോര്‍വെയും ബ്രൂണെയും യഥാക്രാമം നാല്‌, അഞ്ച്‌ സ്ഥാനങ്ങളിലുമാണ്‌. യു.എഇ ക്ക്‌ തൊട്ടു പിറകിലാണ്‌ യു.എസിന്റെ സ്ഥാനം.


മികച്ച എണ്ണ നിക്ഷേപവും പ്രകൃതി വാതക ശേഖരവുമുള്ള ഈ ഗള്‍ഫ്‌ രാഷ്ട്രത്തിലെ ജനസംഖ്യ 17 ലക്ഷമാണ്‌. അതേസമയം, ആറാം സ്ഥാനത്തുള്ള യു.എ.ഇയുടെ ആളോഹരി 47,000 ഡോളറാണ്‌. മറ്റൊരു ഗള്‍ഫ്‌ രാജ്യമായ കുവൈത്ത്‌ പട്ടികയില്‍ 15ാം സ്ഥാനത്താണ്‌.

2020ലെ ഒളിമ്പിക്‌സ്‌ ഗെയിംസിനും 2022 ലെ ലോകകപ്പ്‌ ഫുട്‌ബാളിനും വേദിയാവുന്ന ഖത്തറിന്റെ ഇന്‍ഫ്രാ സ്‌ട്രക്ടര്‍ ഒരുക്കുന്നതിലാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ പ്രധാമായും പണം ചെലവഴിക്കുന്നത്‌.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ബുറുഡി, ലൈബീരിയ ,കോംഗോ എന്നിവയാണ്‌ ദരിദ്ര രാജ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക