Image

രണ്ടാമത്‌ സ്ഥാപിച്ച മരക്കുരിശ്‌ കാണാനില്ല, 2 പേര്‍ കസ്റ്റഡിയില്‍

Published on 22 April, 2017
രണ്ടാമത്‌ സ്ഥാപിച്ച മരക്കുരിശ്‌ കാണാനില്ല, 2 പേര്‍ കസ്റ്റഡിയില്‍

മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജില്‍ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ്‌ കാണാതായി. സംഭവവുമായി ബന്ധപ്പെട്ട്‌ സംശയകരമായ സാഹചര്യത്തില്‍ രണ്ട്‌ പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. പുതിയ കുരിശ്‌ നീക്കിയതാരാണെന്ന്‌ വ്യക്തമല്ല. സ്ഥലത്ത്‌ വെള്ളിയാഴ്‌ച സ്ഥാപിച്ച അഞ്ചടി ഉയരത്തിലുള്ള കുരിശാണ്‌ കാണാതായത്‌.

കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമായാണ്‌ പിടിയിലായത്‌. സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ സംഘടനാ സ്ഥാപകന്‍ ടോം സ്‌കറിയയുടെ വാഹനത്തില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. വാഹനവും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അതേസമയം ഇതുമായി ബന്ധമില്ലെന്ന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.


പിടിയിലായവരെ സംഭവസ്ഥലത്ത്‌ കൊണ്ടുവന്ന്‌ ചോദ്യം ചെയ്യുകയാണ്‌. വെള്ളിയാഴ്‌ച രാത്രിയായിരിക്കാം മരക്കുരിശ്‌ നീക്കം ചെയ്‌തതെന്നാണ്‌ വിവരങ്ങള്‍.

കുരിശ്‌ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട്‌ ചിന്നക്കനാല്‍ വില്ലേജ്‌ ഓഫിസറോട്‌ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ ശനിയാഴ്‌ച സന്ദര്‍ശിക്കും.

കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത്‌ വെള്ളിയാഴ്‌ചയാണ്‌ പുതിയ മരക്കുരിശ്‌ പ്രത്യക്ഷപ്പെട്ടത്‌. ജെസിബി ഉപയോഗിച്ച്‌ ഭൂസംരക്ഷണ സേന പൊളിച്ച്‌ നീക്കിയ പഴയ ലോഹക്കുരിശിന്റെ സ്ഥാനത്തായിരുന്നു പുതിയ മരക്കുരിശ്‌ പ്രത്യക്ഷപ്പെട്ടത്‌.


ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്‌. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടം പുറമ്പോക്ക്‌ ഭൂമിയാണ്‌. ഇവിടെയാണ്‌ വലിയ ഇരുമ്പ്‌ ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ്‌ ആദ്യം സ്ഥാപിച്ചിരുന്നത്‌. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന്‌ സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരുന്നു.


അതേ സമയം പുതിയ കുരിശ്‌ സ്ഥാപിച്ചത്‌ തങ്ങളല്ലെന്ന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസ്സ്‌ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പോലീസില്‍ അറിയിച്ചിരുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമാണു സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക