Image

റവ.സജു.ബി.ജോണ്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം വൈ.പ്രസിഡന്റ്

ബെന്നി പരിമണം Published on 22 April, 2017
റവ.സജു.ബി.ജോണ്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം വൈ.പ്രസിഡന്റ്
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ പുതിയ വൈ.പ്രസിഡന്റായി റവ.സജു.ബി.ജോണ്‍ നിയമിതനായി. ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പായാണ്. റവ.സജു ജോണ്‍ അച്ചനെ വൈ.പ്രസിഡന്‍രായി നിയമിച്ചത്. അഭി.ഫിലക്‌സിനോക്‌സ് തിരുമേനി പ്രസിഡന്റായി റവ.സജു.ബി.ജോണ്‍(വൈ.പ്രസിഡന്റ്), അജു മാത്യു(സെക്രട്ടറി), ലിബു കോശി(ട്രഷറര്‍), റോജിഷ് സാം സാമുവേല്‍(ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ അടങ്ങിയ ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷക്കാലം ഭദ്രാസന യുവജനസഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വൈ.പ്രസിഡന്റായി ചുമതലയേറ്റ റവ.സജു ബി. ജോണ്‍ ന്യൂയോര്‍ക്ക് ബെഥനി മാര്‍ത്തോമ്മാ, സ്റ്റാറ്റന്‍ ഐലന്റ് താബോര്‍ മാര്‍ത്തോമ്മാ എന്നീ ഇടവകകളുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ അച്ചന്‍ മികച്ച പ്രാസംഗികന്‍, വേദശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളിലും, നല്ലൊരു ഗായകനായും പ്രശസ്തനാണ്. തുടര്‍ന്നുള്ള നാളുകളില്‍ ഭദ്രാസന യുവജന സഖ്യത്തിന് ദീര്‍ഘവീക്ഷണത്തോടെ ഊര്‍ജ്ജസ്വലമായ നേതൃത്വം നല്‍കാന്‍ അച്ചന് ഇടയാകട്ടെയെന്ന് സ്ഥാനമൊഴിയുന്ന ഭദ്രാസന യുവജന സഖ്യം കൗണ്‍സില്‍ അംഗങ്ങളായ റവ.ബിനു.സി.സാമുവേല്‍(വൈ.പ്രസിഡന്റ്), റെജി ജോസഫ്(സെക്രട്ടറി), മാത്യു തോമസ്(ട്രഷറര്‍), ലാജി തോമസ്(ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സഹധര്‍മ്മണി: സിമി സജു
മക്കള്‍: അനു, അബി

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

റവ.സജു.ബി.ജോണ്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം വൈ.പ്രസിഡന്റ്റവ.സജു.ബി.ജോണ്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം വൈ.പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക