Image

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 April, 2017
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു
ചിക്കാഗോ ; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറിലെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി . ബഹു. ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. യുവജന വര്‍ഷം പ്രമാണിച്ച് പെസഹാ ദിനത്തില്‍ കാലുകഴുകള്‍ ശ്രുശ്രുഷയില്‍ 12 യുവജനങ്ങള്‍ പങ്കെടുത്തു. ദുഃഖ വെള്ളിയുടെ തിരുകര്‍മ്മങ്ങളില്‍ ബഹു. ഫാ. തോമസ് മുളവനാല്‍ ബഹു. ഫാ. എബ്രഹാം മുത്തോലത്ത്, ബഹു. ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഈസ്റ്റര്‍ ദിനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി . ബഹു. ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ബഹു. ഫാ. ബോബന്‍ വട്ടംപുറത്ത് വചന സന്ദേശം നല്‍കി.

കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശാനുഭവം ശബ്ദവെളിച്ചത്തോടെ നവീനാനുഭവമാക്കാന്‍ മാത്തച്ചന്‍ ചെമ്മാച്ചേല്‍ , ജിനോ കക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൈക്കാരന്‍മ്മാരായ റ്റിറ്റോ കണ്ടാരപ്പള്ളില്‍, പോള്‍സണ്‍ കുളങ്ങര , ജോയിച്ചന്‍ ചെമ്മാച്ചേല്‍ , സിബി കൈതക്കത്തൊട്ടിയില്‍, ടോണി കിഴക്കേക്കുറ്റ് എന്നിവര്‍ വിശുദ്ധ വാരാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബഹു.സി.സില്‍വേരിയൂസ്, ബഹു.സി.ജെസിനാ, ബഹു.സി.ജൊവാന്‍ എന്നിവര്‍ ശ്രുശ്രുഷകള്‍ മനോഹരമാക്കി. അനില്‍ മറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചുമോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക