Image

മയക്കുമരുന്നിന്‌ അടിമയായ മകന്‍ അമ്മയെ പീഡിപ്പിച്ചു

Published on 22 April, 2017
 മയക്കുമരുന്നിന്‌ അടിമയായ മകന്‍ അമ്മയെ  പീഡിപ്പിച്ചു

 തിരുവനന്തപുരം: കേരളത്തെ നടുക്കിയ പീഡനക്കേസില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തിരുവനന്തപുരം വിതുരയില്‍ അമ്മയെ പീഡിപ്പിച്ച 28കാരനായ മകനെയാണ്‌ വിതുര പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പീഡനം തുടര്‍ന്നപ്പോള്‍ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ മകനെതിരെ കേസെടുത്തത്‌. 

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമാണ്‌ കേസിലെ പ്രതിയായ യുവാവെന്ന്‌ പോലീസ്‌ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ ദീര്‍ഘനാളായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്‌. ഒരു മാസം മുന്‍പാണ്‌ 28കാരനായ മകന്‍ അമ്മയെ വീട്ടിനുള്ളില്‍ വെച്ച്‌ ആദ്യമായി പീഡിപ്പിച്ചത്‌.

വിതുരയില്‍ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കുമൊപ്പമാണ്‌ ഇയാളുടെ താമസം. 

 മകന്റെ പീഡനത്തെ തുടര്‍ന്ന്‌ മാനസിക ആഘാതത്തിലായിരുന്നു അമ്മ. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മകന്‍ വീണ്ടും അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന അമ്മൂമ്മ ഇതുകണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ അമ്മ പോലീസ്‌ സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ്‌ പരാതി നല്‍കിയത്‌. മൂന്നു വയസുകാരിയായ മകളോടും മകന്‍ ഇങ്ങനെ ചെയ്യുമോ എന്ന ഭയവും പരാതി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്നാണ്‌ അമ്മ പറഞ്ഞതെന്ന്‌ പറഞ്ഞതെന്ന്‌ പോലീസ്‌ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക