Image

കുരിശ്‌ പൊളിച്ചത്‌ അയോധ്യയിലെ പള്ളി പൊളിച്ചതു പോലെ; സബ്‌ കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ച്‌ മന്ത്രി എം.എം മണി

Published on 22 April, 2017
കുരിശ്‌ പൊളിച്ചത്‌ അയോധ്യയിലെ പള്ളി പൊളിച്ചതു പോലെ;  സബ്‌ കളക്ടര്‍ക്കെതിരെ  ആഞ്ഞടിച്ച്‌ മന്ത്രി എം.എം മണി


ഇടുക്കി: മൂന്നാറിലെ കുടിയേറ്റത്തില്‍ സബ്‌കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമെതിരെ മന്ത്രി എം.എം മണി രംഗത്ത്‌. മതചിഹ്നങ്ങളെല്ലാമുള്ളത്‌ പട്ടയമിലാത്ത സ്ഥലങ്ങളിലാണെന്നും അതൊക്കെ ഒഴിപ്പിക്കാന്‍ വരുന്ന സബ്‌കളക്ടറെ ഊളമ്പാറയക്ക്‌ അയക്കണമെന്നും മന്ത്രി പറഞ്ഞു.

തങ്ങള്‍ കളക്ടര്‍ക്കും സബ്‌ കളക്ടര്‍ക്കും ഒപ്പമല്ലെന്നും ജനങ്ങള്‍ക്കുമൊപ്പമാണെന്നും മന്ത്രി. പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ച സംഭവം അയോധ്യയിലെ ബാബറി മസ്‌ജിദ്‌ പൊളിച്ചതിനു സമാനമാണെന്നാണ്‌ എം.എം മണി അഭിപ്രായപ്പെട്ടത്‌.

ആര്‍.എസ്‌.എസിന്‌ ഉപജാപം ചെയ്യുന്നവനാണ്‌ സബ്‌ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെന്നു പറഞ്ഞ മന്ത്രി ആര്‍.എസ്‌.എസിന്‌ കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ടും വരണ്ടെന്നും ആഞ്ഞടിച്ചു. ആര്‍.എസ്‌.എസ്‌ ആവശ്യപ്പെട്ടത്‌ അനുസരിച്ചാണ്‌ സബ്‌ കളക്ടര്‍ കുരിശ്‌ പൊളിച്ചതെന്നും മണി പറഞ്ഞു.

നേരത്തെ പാപ്പാത്തിച്ചോലയിലെ കുരിശ്‌ പൊളിക്കലുമായി ബന്ധപ്പെട്ട്‌ വിളിച്ചുചേര്‍ത്ത മൂന്നാര്‍ യോഗത്തില്‍ സബ്‌ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രി എം.എം മണി കടന്നാക്രമിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കണ്ടെന്ന്‌ മന്ത്രി സബ്‌ കളക്ടറോട്‌ പറഞ്ഞ്‌.

കുരിശ്‌ പൊളിക്കലിന്റെ ഗുണഭോക്ടാവ്‌ ആരാണെന്നും കളക്ടറോട്‌ മണി ചോദിച്ചു. ബി.ജെ.പിയെ സഹായിക്കുന്ന നടപടിയായി കുരിശ്‌ പൊളിക്കലെന്നും യോഗത്തില്‍ എം.എം മണി പറഞ്ഞു. യോഗത്തിലുടനീളം കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ എം.എം മണി നടത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക