Image

കോഴിക്കോട്‌ മൂന്ന്‌ പെണ്‍കുട്ടികളും അമ്മയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published on 22 April, 2017
കോഴിക്കോട്‌ മൂന്ന്‌ പെണ്‍കുട്ടികളും അമ്മയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കോഴിക്കോട്‌: പുതിയങ്ങാടി കോയ റോഡിന്‌ സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കില്‍ മൂന്ന്‌ പെണ്‍കുട്ടികളേയും അമ്മയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 12 വയസില്‍ താഴെ പ്രായമുള്ളവരാണ്‌ കുട്ടികള്‍. ആത്മഹത്യയെന്നാണ്‌ പോലീസ്‌ നിഗമനം. രാവിലെ ആറരയോടെയാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. എലത്തൂര്‍ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക