Image

മധ്യപ്രദേശില്‍ റേഷന്‍ കട കത്തി 14 മരണം

Published on 22 April, 2017
മധ്യപ്രദേശില്‍ റേഷന്‍ കട കത്തി 14 മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു പൊതുവിതരണ കേന്ദ്രത്തിന്‌ തീപിടിച്ച്‌ മൂന്ന്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. റേഷന്‍ വാങ്ങാന്‍ എത്തിയവരാണ്‌ മരിച്ചത്‌. മണ്ണെണ്ണ വിതരണം ചെയ്യുന്നതിനിടയ്‌ക്കാണ്‌ തീപീടിത്തമുണ്ടായത്‌. ഹാരി താലൂക്കിലെ ബാര്‍ഗി ഗ്രാമത്തിലാണ്‌ സംഭവം.

കെട്ടിടത്തിന്‌ തീപിടിക്കുമ്പോള്‍ മൂന്ന്‌ ഡസന്‍ ആളുകള്‍ അകത്തുണ്ടായിരുന്നു. മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ നിന്നാണ്‌ തീപിടിത്തമുണ്ടായത്‌. തീ പെട്ടെന്ന്‌ എല്ലാ ഭാഗത്തേയ്‌ക്കും പടര്‍ന്നു. അഗ്‌നിശമനസേനയും പോലീസും ചേര്‍ന്നാണ്‌ തീ അണയ്‌ച്ചത്‌.

മൂന്ന്‌ സ്‌ത്രീകളുടെതുള്‍പ്പെടെ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ്‌ സൂപ്രണ്ട്‌ ഗൗരവ്‌ തിവാരി അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക്‌ 50000 രൂപ വീതവും മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്ങ്‌ ചൗഹാന്‍ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക