Image

'സമരസമയത്ത്‌ അവിടെ കാട്ടിലായിരുന്നു പരിപാടി' പൊമ്പിളൈ ഒരുമൈക്കെതിരെ അശ്ലീല പരാമര്‍ശവുമായി മന്ത്രി എം.എം മണി

Published on 23 April, 2017
'സമരസമയത്ത്‌ അവിടെ കാട്ടിലായിരുന്നു പരിപാടി' പൊമ്പിളൈ ഒരുമൈക്കെതിരെ അശ്ലീല പരാമര്‍ശവുമായി മന്ത്രി എം.എം മണി

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ `കാട്ടില്‍ കുടിയും' മറ്റു പരിപാടികളുമായിരുന്നു എന്നാണ്‌ മണി പറഞ്ഞത്‌. മൂന്നാര്‍ മുന്‍ദൗത്യ സംഘത്തിലെ സുരേഷ്‌ കുമാര്‍ കള്ളുകുടിയനാണെന്നും മണി ആരോപിക്കുന്നു.

`പൂച്ച പഴയ നമ്മുടെ പൂച്ച അന്ന്‌ സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത്‌ അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്‌.പിയുമുണ്ടായിരുന്നു.' എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ്‌ എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്‌.

മൂന്നാര്‍ ദൗത്യത്തിനിടെ ദൗത്യസംഘവും മാധ്യമപ്രവര്‍ത്തകരും ഗസ്റ്റ്‌ ഹൗസില്‍ മദ്യപാനമായിരുന്നെന്നും മണി ആരോപിക്കുന്നു. ഇപ്പോള്‍ മൂന്നാര്‍ സബ്‌ കലക്ടറും മാധ്യമങ്ങളും ഒരുമിച്ചാണെന്നും മണി പ്രസംഗത്തില്‍ ആരോപിക്കുന്നു.

മണിയുടെ പ്രസംഗത്തിനിടെ പൊമ്പിളൈ ഒരുമൈ രംഗത്തെത്തിയിട്ടുണ്ട്‌. മണി മാപ്പു പറയുന്നതുവരെ തങ്ങള്‍ മൂന്നാറില്‍ ഒത്തുകൂടി റോഡില്‍ കുത്തിയിരിക്കുമെന്ന്‌ പൊമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി അഗസ്റ്റിന്‍ പറഞ്ഞു.

പൊമ്പിളൈ ഒരുമൈയ്‌ക്ക്‌ പിന്തുണയുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക