Image

ഇതുപോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്‌ ലജ്ജിക്കേണ്ട അവസ്ഥയില്‍'; എംഎം മണിക്കെതിരെ സുധീരന്‍

Published on 23 April, 2017
ഇതുപോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്‌ ലജ്ജിക്കേണ്ട അവസ്ഥയില്‍'; എംഎം മണിക്കെതിരെ  സുധീരന്‍

മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം. സുധീരന്‍. ഫേസ്‌ബുക്ക്‌ പോസ്റ്റിലാണ്‌ എം എം മണിക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചത്‌. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്‌ നാട്‌ ലജ്ജിക്കേണ്ട അവസ്ഥയിലാണ്‌ എന്ന്‌ വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. എംഎം മണി ദേവീകുളം സബ്‌ കളരക്ടര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്‌താവന മന്ത്രിസഭയ്‌ക്കും ജനങ്ങള്‍ക്കും അപമാനകരമാണ്‌. 

നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച്‌ മുന്നോട്ട്‌ പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ്‌ ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നതെന്നു വിഎം സുധീരന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.
വിഎം സുധീരന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണരൂപത്തില്‍

സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വ്വസീമകളും ലംഘിച്ച്‌ മന്ത്രി എം.എം മണി ദേവികുളം സബ്‌ കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മന്ത്രിസഭയ്‌ക്കും ജനങ്ങള്‍ക്കും അപമാനകരമാണ്‌. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്‌ നാട്‌ ലജ്ജിക്കേണ്ട അവസ്ഥയിലാണ്‌.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച്‌ മുന്നോട്ട്‌ പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ്‌ ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക