Image

'സബ്‌ കളക്ടര്‍ ചെറ്റ, കളക്ടര്‍ കഴിവുകെട്ടവന്‍'; മന്ത്രി മണി ഉദ്യോഗസ്ഥര്‍ക്കെതിരെ

Published on 23 April, 2017
'സബ്‌ കളക്ടര്‍ ചെറ്റ, കളക്ടര്‍ കഴിവുകെട്ടവന്‍';   മന്ത്രി മണി ഉദ്യോഗസ്ഥര്‍ക്കെതിരെ

ഇടുക്കി കളക്ടര്‍ക്കും സബ്‌ കളക്ടര്‍ക്കുമെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി വൈദ്യുത മന്ത്രി എംഎം മണി. കളക്ടര്‍ കഴിവുകെട്ടവനെന്നും സബ്‌ കളക്ടര്‍ ചെറ്റയാണെന്നുമാണ്‌ മന്ത്രി. സബ്‌ കളക്ടറെ പിന്തുണച്ച ചെന്നിത്തലയേയും ഊളമ്പാറയ്‌ക്ക്‌ അയക്കണമെന്നാണ്‌ മണി പറഞ്ഞത്‌. രമേശ്‌ ചെന്നിത്തല ആര്‍എസ്‌എസുകാരനാണെന്നും മണി പറഞ്ഞു.

ഞങ്ങള്‍ അധ്വാനിച്ച്‌, തല്ലുകൊണ്ട്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ പീഡനം വാങ്ങി, ജയിലില്‍ പോയി ഉണ്ടാക്കിയ ഗവണ്‍മെന്റാ ഇത്‌. ഇതിന്റെ മണ്ടേക്കേറിയിരുന്ന്‌ ഇയാളെപ്പോലെ ഒരു ചെറ്റ ഞങ്ങള്‍ക്കിട്ട്‌ പണിതാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ല. അതിനോട്‌ യോജിപ്പില്ല. ഇയാളെ താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഒരു ഉദ്യോഗസ്ഥനേയും താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല.

റിപ്പോര്‍ട്ടര്‍ ടിവിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

പാപ്പാത്തിച്ചോലയില്‍ റവന്യു ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയ കുരിശുവെച്ച ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്നും മണി പറഞ്ഞു. സ്‌കറിയാ ചേട്ടന്റെ മകന്റെ വകയാണെന്ന്‌ പറഞ്ഞ്‌ പൊലീസ്‌ കേസെടുത്തിരിക്കുകയാണ്‌, ഇത്രയും വിഡ്‌ഢിത്തം വേറൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. കത്തനാര്‍മാരും സഭാ നേതാക്കളും ഇപ്പോള്‍ കുരിശു കൊണ്ടുവെച്ചത്‌ ശരിയല്ലെന്നാണ്‌ പറയുന്നത്‌. ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നെന്നും മന്ത്രി മണി ചോദിച്ചു.

ഇവരൊക്കെ ഇനി മാറാന്‍ പോകുന്നത്‌ എപ്പോഴാണെന്നറിയാമോയെന്നും അടുത്ത പഞ്ചായത്ത്‌ തെരഞ്ഞെടുപ്പോ, പാര്‍ലമെന്‍ര്‌ തെരഞ്ഞെടുപ്പോ വരുമ്പോള്‍ കുരിശ്‌ തകര്‍ത്തതിന്റെ ചിത്രവുമായി ഇവര്‍ നമ്മളെ നേരിടാന്‍ വരുമെന്നും മണി പറഞ്ഞു.

കുരിശു പൊളിച്ചു നീക്കിയ നടപടി ശരിയല്ലെന്നും ആ കുരിശ്‌ പൊളിക്കുന്നത്‌ കാണുമ്പോള്‍ സന്തോഷിക്കുന്ന മാനസ്സികാവസ്ഥ ദേവികുളം സബ്‌കളക്ടര്‍ക്കും അതുപോലുള്ള വര്‍ഗീയവാദികള്‍ക്കുമല്ലാതെ മനുഷ്യമനസ്സുള്ള ആര്‍ക്കുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കട്ടരാമന്‍..അയാള്‍ക്ക്‌ വേറെ എന്താ ഉത്തരവാദിത്തമുള്ളത്‌. സബ്‌ കളക്ടറാ. അയാള്‍ ആസനത്തിലെ പൊടിയും തട്ടി അങ്ങുപോകും. ഇവിടെ ജനങ്ങള്‍ക്ക്‌ ജീവിക്കേണ്ടതാ. അത്‌ എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കുന്നത്‌ നല്ലതാണ്‌.

കുരിശ്‌ പൊളിച്ചത്‌ അയോദ്ധ്യസംഭവത്തിന്‌ തുല്യമാണ്‌. ആര്‍എസ്‌ ആവശ്യപ്പെട്ടിട്ടാണ്‌ കുരിശ്‌ പൊളിച്ചത്‌. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്‌. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്‌ക്ക്‌ വിടണമെന്നും എംഎം മണി  പറഞ്ഞിരുന്നു.

വിഎം സുധീരന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ 

സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വ്വസീമകളും ലംഘിച്ച്‌ മന്ത്രി എം.എം മണി ദേവികുളം സബ്‌ കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മന്ത്രിസഭയ്‌ക്കും ജനങ്ങള്‍ക്കും അപമാനകരമാണ്‌. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്‌ നാട്‌ ലജ്ജിക്കേണ്ട അവസ്ഥയിലാണ്‌.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച്‌ മുന്നോട്ട്‌ പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ്‌ ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്‌.


ശ്രീറാം വെങ്കിട്ടരാമന്‌ 20 കല്‍പ്പനകള്‍ എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ എന്നവകാശപ്പെടുന്ന ഫസല്‍ റഹ്മാന്‍ എഴുതിയ കുറിപ്പ്‌ 

ഫസലിന്റെ പത്ത്‌ കല്‍പ്പനകള്‍:

#നീപൊളിക്കണ്ടബ്രോ
1. പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ്‌ ഈ മൂന്നാര്‍ ദൗത്യം. നീ അവരേക്കാള്‍ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം. പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്‌ണമണിക്ക്‌ തോട്ടികേറ്റിക്കളിച്ച്‌ നല്ല പരിചയമുള്ളവരാണ്‌ നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന്‌ നീ ഓര്‍ക്കണം.
2.All india ലെവലില്‍ 2nd  റാങ്ക്‌ നേടിയിട്ടും, ചങ്ക്‌ പറിച്ച്‌ കൊടുത്താലും ചെമ്പരത്തിയെന്ന്‌ പറഞ്ഞ്‌ ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക്‌ ഓര്‍ത്തെടുക്കണം.

3.MBBS ഉം PG യും (അതുംMD general medicine)കഴിഞ്ഞാല്‍ നിനക്ക്‌ കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ്‌ നീ ജോലി ചെയ്യുന്നത്‌. അപ്പോ ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാര്‍ത്ഥത കൊടുത്ത്‌ നീ അവരെ വട്ടം കറക്കരുത്‌.

4.Srearamvenkitaraman എന്ന ഈ സവര്‍ണ്ണ ഹിന്ദു പേരും വെച്ച്‌ വല്ല ഹിന്ദു പ്രതിഷ്‌ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്‌ലീം ജാറമോ ക്രിസ്‌ത്യന്‍ കുരിശോ തൊടാന്‍ പോലുമുള്ള അവകാശം തരാനും മാത്രം വളര്‍ന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.

5. കോളേജ്‌ ടീമിലെ ഇടങ്കൈയ്യന്‍ ഫാസ്റ്റ്‌ ബൗളര്‍ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ്‌ തന്നെ വേണം, അതും ബൗള്‍ഡ്‌ ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച്‌ സ്വാതന്ത്ര്യ സമര സേനാനിക്ക്‌ പെന്‍ഷന്‍ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍ കൂടി നീ ശ്രദ്ധിക്കണം.

6. കക്കാന്‍ പഠിച്ചാല്‍ പോര നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്‌. ജീവന്‍ പോയാലും നീ കക്കില്ലെന്നറിയാം. പക്ഷെ 
 കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം എന്ന ഒരു പുതു ചൊല്ല്‌ കൂടി മനസില്‍ വെക്കണം.
7. നമ്മുടെ ബാച്ചിലെ 200 ല്‍ 190 പേരും കല്യാണമൊക്കെ കഴിച്ച്‌ കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നീ മാത്രമിങ്ങനെ ാീേെ ലഹശഴശയഹല യമരവലഹീൃ ആയി സുഖിച്ച്‌ ജീവിക്കാതെ ഒരു കല്യാണമങ്ങ്‌ കഴിച്ചേക്കണം. അപ്പോ നാട്‌ നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.

8.പൊളിക്ക്‌ ബ്രോ എന്ന്‌ ഹാഷ്‌ ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളില്‍ നീ വീഴില്ലെന്നറിയാമെങ്കിലും ഇതിലും നല്ല വിഷയം കിട്ടിയാല്‍ ഞങ്ങ ഞങ്ങടെ വഴിക്ക്‌ എപ്പ പോയെന്ന്‌ ചോദിച്ചാല്‍ മതി.
  
9. കൈയ്യൊടിക്കും കാലൊടിക്കും എന്ന്‌ നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കല്‍ പിമ്പുകളോട്‌, ഹോസ്റ്റല്‍ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സില്‍ ധ്യാനിച്ച്‌, `ഇനിയും ചൊറിയാന്‍ വന്നാല്‍ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട്‌ മാടിക്കുത്താനുമറിയാം ഈ ജോസഫ്‌ അലക്‌സിന്‌ ' എന്നങ്ങ്‌ കാച്ചി വിട്ടേക്ക്‌.

10. നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ.
അതുകൊണ്ട്‌ തന്നെ
#ഇനിനീപൊളിക്കണ്ടബ്രോ
സസ്‌നേഹം അബൂദാബിയില്‍ നിന്നൊരു കൂട്ടുകാരന്‍.
Join WhatsApp News
ജെയ് മണിയാശാന്‍. 2017-04-23 07:34:56
മോദിയും ട്രമ്പും പത്രക്കാരെ ഓടിച്ചു വിടുകയാണു ചെയ്തത്. അതു ഗുണം ചെയ്തു. ഇടതു മുന്നണിയും അതു മനസിലാക്കണം 
ജെയ് മണിയാശാന്‍ 2017-04-23 07:31:18
സദാചാരം പറഞ്ഞ് ജനത്തെ അടിച്ചു കൊല്ലുന്നവര്‍ മാന്യന്മാര്‍. ഇറച്ചിയില്‍ മണ്ണു വാരിയിടുന്നവര്‍ മാന്യന്മാര്‍.
മനസിലുള്ളത് തുറന്നു പറഞ്ഞ മണി മഹാ മോസക്കാരന്‍. അതു വേണ്ട. കുമ്മനം ഗ്രൂപ്പിന്റെ ചട്ടിുകമായി സബ് കല്‍ക്ടര്‍ വര്‍ഗീയത വളര്‍ത്തണ്ട.
ജെയ് മണിയാശാന്‍. ഇതാ ഒരു ചുണക്കുട്ടി
ഈ പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കുന്നത് ചാനലുകളാണു. നാലു പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അതു ഭയങ്കര സംഭവം. വീഡിയോ ലിങ്ക് കാണുക. ചാന്‍ലൗകാരെ പതിയെ അവിടെ നിന്നു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ ഓടിക്കണം. 
വായനക്കാരൻ 2017-04-23 09:18:34
ചെറ്റയെ പിടിച്ചു മന്ത്രിയാക്കിയാൽ അവന്റെ വായിൽ നിന്നു വരുന്നത് ചെറ്റത്തരമല്ലാതെ ഗായത്രിമന്ത്രമായിരിക്കുമോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക