Image

പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം നിര്യാതനായി

Published on 23 April, 2017
പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം നിര്യാതനായി
തൂത്തുക്കുടി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യാ തൂത്തുക്കുടി ശ്രീവൈകുണ്ഠം സഭയുടെ സീനിയര്‍ പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം (മുണ്ടക്കയം കുട്ടപ്പന്‍- 92) നിര്യാതനായി. മുണ്ടക്കയം കൊല്ലംപറമ്പില്‍ പരേതനായ ഉതുപ്പിന്റെ മകനാണ്.

സംസ്കാരം ഏപ്രില്‍ 29-നു ശനിയാഴ്ച രാവിലെ 10-ന് ശ്രീ വൈകുണ്ഠം ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍.

കോട്ടയം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം എന്നിവടങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കഴിഞ്ഞ അമ്പത് വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തൂത്തുക്കുടി, പാളയംകോട്ട ജില്ലകളില്‍ മുപ്പതോളം സഭകള്‍ സ്ഥാപിച്ച് സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്നു.

ഭാര്യ: ചിന്നമ്മ പുത്തന്‍കുരിശ് കണ്ടംകേരില്‍ കുടുംബാംഗമാണ്. മക്കള്‍: യൂസഫ് ഏബ്രഹാം (അമേരിക്ക), ലില്ലി (എറണാകുളം). മരുമക്കള്‍: കുഞ്ഞുമോള്‍ (അമേരിക്ക), സി.പി. ജോണ്‍സണ്‍ (എറണാകുളം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക