Image

മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി

Published on 23 April, 2017
മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി
ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. 

ഉച്ചയോടെ മാര്‍ തോമസ് തറയിലിനെയും മുഖ്യാതിഥികളെയും ദേവാലയകവാടത്തില്‍ സ്വീകരിച്ചു. കൊച്ചുപള്ളിയിലെത്തി തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രധാന ദേവാലയത്തിലെത്തിയപ്പോള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം വായിച്ചു. 

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പൗവത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരായിരുന്നു സഹകാര്‍മികര്‍. കെ.സി.ബി.സി. ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂെസപാക്യം മുഖ്യസന്ദേശം നല്‍കി. സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ്  കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക