Image

വെടിവെയ്‌പ്‌: തോക്ക്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

Published on 26 February, 2012
വെടിവെയ്‌പ്‌: തോക്ക്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കപ്പലില്‍ നിന്നും പോലീസ്‌ കണ്ടെടുത്ത തോക്ക്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ഇന്നലെ കപ്പലില്‍ തെരച്ചില്‍ നടത്തി കണ്ടെത്ത ഏഴു തോക്കുകള്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ കോടതിയുടെ അനുമതിയോടെ ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ വിശദമായ പരിശോധനയ്‌ക്ക്‌ നല്‍കും.

കപ്പലില്‍ നിന്ന്‌ പിടിച്ചെടുത്ത വസ്‌തുക്കള്‍ പെട്ടികളിലാക്കിയാണ്‌ ഞായറാഴ്‌ച പുലര്‍ച്ചെ ഹാര്‍ബര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്‌ കുമാര്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥരും പരിശോധനയ്‌ക്ക്‌ ഉണ്ടായിരുന്നു.

ശനിയാഴ്‌ച രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഞായറാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ പൂര്‍ത്തിയായത്‌. കപ്പലിലെ സാങ്കേതികകാര്യങ്ങള്‍ കോസ്റ്റ്‌ ഗാര്‍ഡും ആയുധങ്ങള്‍ നേവി സംഘവും പരിശോധിച്ചു. വിരലടയാള, ബാലിസ്റ്റിക്‌ വിദഗ്‌ദ്ധരും വിശദമായ പരിശോധനകള്‍ നടത്തി തെളിവെടുത്തു. ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യപ്രകാരം സാങ്കേതികവിദഗ്‌ദ്ധരായ മേജര്‍ ഫ്‌ളേവസ്‌ ലൂക്കാ, മേജര്‍ പ്‌ളാറ്റിനി പോളോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

സാധാരണ ചരക്കു കപ്പലില്‍ സുരക്ഷാഭടന്‍മാര്‍ കൈവശംവയ്‌ക്കുന്നതിലധികം ആയുധങ്ങള്‍ എന്റിക ലെക്‌സിയില്‍ സൂക്ഷിച്ചിരുന്നു എന്നറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക