Image

അഭയ കേസ്‌: എഎസ്‌ഐ അഗസ്‌റ്റിന്റെ മരണം സിബിഐയുടെ മാനസിക പീഡനം മൂലമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 26 February, 2012
അഭയ കേസ്‌: എഎസ്‌ഐ അഗസ്‌റ്റിന്റെ മരണം സിബിഐയുടെ മാനസിക പീഡനം മൂലമെന്ന്‌ റിപ്പോര്‍ട്ട്‌
കോട്ടയം: കോളിക്കമുണ്ടാക്കിയ അഭയ കേസില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കേസിലെ സാക്ഷിയായ മുന്‍ എഎസ്‌ഐ അഗസ്‌റ്റിന്റെ ആത്മഹത്യയ്‌ക്കിടയാക്കിയതു സിബിഐയുടെ മാനസിക പീഡനം മൂലമാണ്‌ പറയുന്നു. അഭയ കേസുമായി ബന്ധപ്പെട്ടു സിബിഐ ഒട്ടേറെ തവണ ചോദ്യം ചെയ്‌തതും വീട്ടുകാരെ അടക്കം കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതുമാണ്‌ അഗസ്‌റ്റിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന്‌ എഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണു സൂചന.

അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന അഗസ്‌റ്റിനെ 2008 നവംബര്‍ 28 നാണ്‌ ഇത്തിത്താനത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സിബിഐയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ്‌ ആത്മഹത്യയെന്നാരോപിച്ചു ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ ഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ കേസ്‌ അന്വേഷിക്കണമെന്നു നിര്‍ദേശമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക