Image

100 മീറ്റര്‍ ഓട്ടത്തില്‍ നൂറ്റിയൊന്നുകാരന് സ്വര്‍ണം

Published on 24 April, 2017
100 മീറ്റര്‍ ഓട്ടത്തില്‍ നൂറ്റിയൊന്നുകാരന് സ്വര്‍ണം
ഓ​ക്ക്‌​ലാ​ൻ​ഡ്: ലോ​ക മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ 101 കാ​ര​നാ​യ മ​ൻ കൗ​ർ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ന്യൂ​സി​ലാ​ൻ​ഡി​ലെ ഓ​ക്ക്‌​ലാ​ൻ​ഡി​ലാ​യി​രു​ന്നു മ​ത്സ​രം. ഛഢീഗ​ഡ് സ്വ​ദേ​ശി​യാ​ണ് കൗ​ർ. 

കൗ​റി​ന്‍റെ ക​രി​യ​റി​ലെ 17-ാം മ​തെ സ്വ​ർ​ണ​മെ​ഡ​ലാ​യി​രു​ന്നു ഇ​ത്. ഒ​രു മി​നിറ്റും 14 സെ​ക്ക​ന്‍റും കൊ​ണ്ടാ​ണ് കൗ​ർ 100 മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2009 ലെ ​ഉ​സൈ​ൻ ബോ​ൾ​ട്ട് സ്ഥാപിച്ച ലോ​ക റി​ക്കാ​ർ​ഡി​നേ​ക്കാ​ൾ 64.42 സെ​ക്ക​ന്‍റ് അ​ധി​ക​സ​മ​യം എ​ടു​ത്താ​ണ് കൗ​ർ ഓട്ടം പൂർത്തിയാക്കിയത്. മ​ത്സ​രം ആ​സ്വ​ദി​ച്ചെ​ന്നും താൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണെന്നും മ​ത്സ​ര​ശേഷം കൗർ പറഞ്ഞു. ഓ​ട്ടം നി​ർ​ത്തു​ക​യി​ല്ല. ഇ​നി​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കുമെന്നും പ​രി​ശീല​നം തു​ട​രു​മെ​ന്നും കൗ​ർ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക