Image

മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 24 April, 2017
മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ  കേസെടുത്തു
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ  കേസെടുത്തു.

പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാ ദേവി പറഞ്ഞു. 

ഇത്തരത്തില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് പ്രമീളാദേവി മൂന്നാറില്‍ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക