Image

ഫ്‌ളോറിഡയില്‍ കുത്തേറ്റ ഷിനോയ് സുഖംപ്രാപിക്കുന്നു

Published on 24 April, 2017
ഫ്‌ളോറിഡയില്‍ കുത്തേറ്റ ഷിനോയ് സുഖംപ്രാപിക്കുന്നു
സ്റ്റുവര്‍ട്ട്, ഫ്‌ളോറിഡ: "കടയില്‍ തോക്കുണ്ടായിരുന്നു. അതു കൈയ്യിലായിരുന്നുവെങ്കില്‍ വെടിവെയ്ക്കാനുള്ള സാഹചര്യമൊക്കെ ഉണ്ടായിരുന്നു.' സ്റ്റുവര്‍ട്ടില്‍ ഫാമിലി ഡോളര്‍ ഡിസ്കൗണ്ട് സ്റ്റോര്‍ നടത്തുന്ന ഷിനോയ് മൈക്കിള്‍ പറഞ്ഞു. 

കൈക്ക് കുത്തേറ്റ് 13 സ്റ്റിച്ചിട്ട് വിശ്രമിക്കുന്ന ഷിനോയ് സുഖപ്പെടാന്‍ ഏതാണ്ട് രണ്ടാഴ്ചയെങ്കിലും എടുക്കും. അതുവരെ കടയുടെ ചുമതല ജോലിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയാണ്. 

ഹോംലെസ് ആയ ജറമിയ ഇമ്മാനുവേല്‍ ഹെന്‍ഡ്രിക്‌സിനെതിരേ (33) വംശീയ വിദ്വേഷത്തിനു (ഹെയ്റ്റ് ക്രൈം) പോലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ കൗണ്ടി ജയിലിലുള്ള അയാള്‍ക്ക് 40,000 ഡോളര്‍ ജാമ്യതുക നിശ്ചയിച്ചു. ഉടനെയെങ്ങും പുറത്തിറങ്ങില്ലെന്നു വ്യക്തം. 

പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെയാണ് ഹെന്‍ഡ്രിക്‌സ് കുത്തിയതെന്നു ഷിനോയ് പറഞ്ഞു. അതുതന്നെ പോലീസില്‍ 
ഹെന്‍ഡ്രിക്‌സ്  പറഞ്ഞു. 

"അവര്‍ അറബികളാണെന്നതല്ലാതെ വേറെ കാര്യമൊന്നുമില്ല. അറബികളെ എനിക്കിഷ്ടമില്ല'. 

കടയില്‍ വന്ന ഹെന്‍ഡ്രിക്‌സ് ജോലിക്കാരികളായ ഇന്ത്യക്കാരികളെ ശല്യപ്പെടുത്തുകയും ഒരാളുടെ കൈയ്യില്‍ കടന്നുപിടിക്കുകയും ചെയ്തപ്പോള്‍ ഷിനോയ് പോലീസിനെ വിളിച്ചു. തുടര്‍ന്ന് വാതില്‍ തുറന്ന് അയാളോട് പുറത്തുപോകാന്‍ പറയുമ്പോഴാണ് കത്തിയെടുത്ത് കുത്തിയത്. ഭാഗ്യത്തിന് കൈക്ക് മാത്രമാണ് കൊണ്ടത്. കൂടുതലൊന്നിനും നില്‍ക്കാതെ അയാള്‍ സ്ഥലംവിട്ടു. നാലു ബ്ലോക്ക് അകലെ നിന്നാണ് പോലീസ് അയാളെ കസ്റ്റഡിയിലെടുത്തത്. 

സംഭവം ആരെയും അറിയിക്കണമെന്നു കരുതിയതല്ല. എന്നാല്‍ എല്ലാവര്‍ക്കും മുന്‍കരുതല്‍ ഉണ്ടാവണമെന്ന സന്ദേശമുണ്ടെല്ലോ എന്നു കരുതിയാണ് പുറത്തറിയിച്ചത്. 

നമ്മളും ഈ രാജ്യത്ത് ജീവിക്കേണ്ടവരാണ്. പേടിച്ച് എത്രനാള്‍ കഴിയാന്‍ പറ്റും? പാര്‍ക്കിലും പൊതു സ്ഥലങ്ങളിലുമൊക്കെ നാം പോകുമ്പോള്‍ അരക്ഷിതത്വം തോന്നിയാല്‍ അതു വിഷമകരമാകും. 

ഇന്ത്യന്‍ സമൂഹത്തെപ്പറ്റി കൂടുതല്‍ അവബോധം അമേരിക്കക്കാരില്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നാണ് ഷിനോയിയുടെ പക്ഷം. നാം ഭീകരരോ അമേരിക്കക്കാര്‍ക്ക് എതിരോ അല്ലെന്നു ബോധ്യപ്പെടുത്തണം.

പോലീസ് സഹായം ലഭിക്കുമെങ്കിലും പോലീസ് എത്താനും ഏതാനും മിനിറ്റ് എടുക്കുമല്ലോ. എന്നാലും ഭീതിയൊന്നുമില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണുന്നുവെന്നും ഷിനോയ് പറഞ്ഞു. 

ഏഴു വര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ കണ്ണൂര്‍ നടുവില്‍ സ്വദേശിയായ ഷിനോയിക്ക് ഭാര്യയും രണ്ട് 
കൊച്ചു  കുട്ടികളുമുണ്ട്. അഞ്ചു വര്ഷം മുൻപാണ് കട വാങ്ങിയത് 

ഷിനൊയിയെ സഹായിക്കുവാനായി ഇന്ന് (ഏപ്രില്‍ 24) വൈകിട്ട് 9 മണിക്ക് (ഈസ്റ്റേണ്‍ ടൈം) ഫോമ കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നു. 
ഡയല്‍: 712 775 7035
കോഡ്: 910192 
ഫ്‌ളോറിഡയില്‍ കുത്തേറ്റ ഷിനോയ് സുഖംപ്രാപിക്കുന്നു
Join WhatsApp News
malayalee 2017-05-03 05:02:07

At the Senate hearing today on hate crimes, the following FACTS were shared. Since the beginning of the new administration, there have been over 150 bomb threats on Jewish Community Centers; hate crimes have risen in the US by 20%; and anti-Muslim groups have tripled.

Some reasons our letters, calls, marches, and rallies need to continue.

do no not forget- koovallur is a trump supporter, 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക