Image

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ്‌ ആക്രമണം: 26സിആര്‍പിഎഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published on 24 April, 2017
ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ്‌ ആക്രമണം: 26സിആര്‍പിഎഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്‌പുര്‍ :ഛത്തീസ്‌ഗഡിലുണ്ടായ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ 26 സിആര്‍പിഎഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്‌. 

റോഡ്‌ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികള്‍ക്ക്‌ സുരക്ഷയൊരുക്കിയ ജവാന്മാരാണ്‌ കൊല്ലപ്പെട്ടത്‌.

സുക്‌മാ ജില്ലയിലെ ചിന്താഗുഫയ്‌ക്കു സമീപം കലാ പാന്തറിലാണ്‌ മാവോയിസ്റ്റുകളുമായി ജവാന്‍മാര്‍ ഏറ്റുമുട്ടിയത്‌. 74 ബറ്റാലിയനിലെ ജവാന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌. സംഭവ സ്ഥലത്ത്‌ ഏറ്റമുട്ടല്‍ തുടരുകയാണ്‌.

ഏറ്റുമുട്ടലിനെ തുടര്‍ന്ന്‌ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇതേ പ്രദേശത്ത്‌ നടന്ന ഏറ്റുമുട്ടലില്‍ 12 സിആര്‍പിഎഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക