Image

ബാങ്ക് വിളി വിവാദത്തില്‍ കങ്കണ പറയുന്നത്

Published on 24 April, 2017
ബാങ്ക് വിളി വിവാദത്തില്‍ കങ്കണ പറയുന്നത്


ബാങ്ക് വിളി വിവാദത്തില്‍  പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റാനൗട്ട്. താന്‍ ബാങ്ക് വിളിയെ ഇഷ്ടപ്പെടുന്നുവെന്നും അതിന് വേണ്ടി കാതോര്‍ത്തിരുന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നു. ഏതൊരാളേയും ഉദ്ദേശിച്ചുകൊണ്ടല്ല ഇത് പറയുന്നത്. വ്യക്തിപരമായി ബാങ്കുവിളി കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്’ കങ്കണ പറയുന്നു. ലക്‌നൗവില്‍ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ താന്‍ ഉച്ചത്തിലുള്ള ബാങ്കുവിളി കേള്‍ക്കുന്നതിന് കാതോര്‍ത്തിരുന്നു. തനിക്ക് എല്ലാ മത ആചാരങ്ങളോടും ബഹുമാനമാണ്. പള്ളികളിലും അമ്പലങ്ങളിലും എല്ലായിടത്തും പോകാറുണ്ടെന്ന് വ്യക്തമാക്കിയ കങ്കണ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യക്തമാക്കി.

ഇതൊരിക്കലും സോനുനിഗത്തിന്റൈ അഭിപ്രായവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. സോനുനിഗം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അതിനെ മാനിക്കുന്നുവെന്നും ദേശീയ പുരസ്‌കാര ജേതാവുകൂടിയായ കങ്കണ പറയുന്നു.

കങ്കണയ്ക്ക് പുറമെ പ്രിയങ്ക ചോപ്രയും പൂജാ ഭട്ടും ബാങ്ക് വിളി ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ബാങ്ക് വിളി മുഴങ്ങുന്നത് കാരണം ഉറക്കം നഷ്ട്ടപ്പെടുന്നുവെന്ന് ഗായകന്‍ സോനു നിഗം ട്വീറ്റ് ചെയ്തതതോടെയാണ് ബാങ്ക് വിളിയെ കുറിച്ച് വിവാദമുണ്ടാകുന്നത്. എന്നാല്‍ സോനു നിഗത്തിന്റെ വീട്ടില്‍ ബാങ്ക് വിളി കേള്‍ക്കില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്തയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക