Image

വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ഷോളി കുമ്പിളുവേലി Published on 24 April, 2017
വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന "അഭിഷേകാഗ്നി' ബൈബിള്‍ കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

വിശ്വാസികളില്‍ ആത്മീയ ഉണയര്‍വ്വ് ഉണ്ടാക്കുവാന്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നു മാര്‍ ആലപ്പാട്ട് പറഞ്ഞു. വട്ടായിലച്ചന്റെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ടെന്നും മാര്‍ ആലപ്പാട്ട് അഭിപ്രായപ്പെട്ടു. ധ്യാനതത്തില്‍ പങ്കെടുത്ത് തങ്ങള്‍ക്കും, മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും പിതാവ് ഉത്‌ബോധിപ്പിച്ചു.

ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ 2500 ആളുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. കുട്ടികള്‍ക്കായുള്ള ധ്യാനം ഇംഗ്ലീഷിലും, മുതിര്‍ന്നവര്‍ക്കായി മലയാളത്തിലുമായിരിക്കും ധ്യാനം. മുതിര്‍ന്നവര്‍ക്ക് 80 ഡോളറും, കുട്ടികള്‍ക്ക് 40 ഡോളറുമാണ് മൂന്നു ദിവസത്തെ ഭക്ഷണം ഉള്‍പ്പടെയുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.STSMCC.org ഫാ. റോയിസണ്‍ മേനോലിക്കല്‍ (917 345 2610), ജോര്‍ജ് പട്ടേരി (914 320 5829), വിനു വാതപ്പള്ളി (914 602 2137).
വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തുവട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തുവട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തുവട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
Join WhatsApp News
റെജീസ് നെടുങ്ങാടപ്പള്ളി 2017-04-25 12:30:48
അട്ടപ്പാടിയിലെ മൊട്ടക്കുന്നുകൾ  മുഴുവൻ ഇടിച്ചു നിരത്തി , ആ ദേശത്തിന്റെ മൊത്തം ജൈവ കന്യകാത്വം  നഷ്ടപ്പെടുത്തി, ദൈവത്തിന്റെ വചനം  വാണിജ്യാടിസ്ഥാനത്തിൽ  വിതച്ചിട്ട്‌   അറുപതും എൺപതും നൂറും മേനിയായി കൊയ്തു കൂട്ടുന്നു ;പതിരൊന്നുമില്ലാതെ .  മാലാഖമാരുടെ  സ്വർഗ്ഗം  സന്തോഷിക്കുന്നു .യേശുവേ നന്ദി ,യേശുവേ സ്തോത്രം . ഇത്തിരി വെള്ളത്തിനായും തുള്ളി  തണലിനുമായി അഗളിയിലെ ആദിവാസികൾ നെട്ടോട്ടം ഓടുന്ന കട്ട ലോക്കൽ മരണ മാസ്  കാഴ്ച കാണാൻ  കുഞ്ഞാടുകളെ കുത്തി നിറച്ച ആത്മീയ ടൂറിസ്റ്റ്  എയർകണ്ടിഷൻ  ബസ്സുകൾ നിര നിരയായി ചുരം കയറുന്ന  സീൻ  ഒന്ന് കാണേണ്ടത് തന്നെ..... AMEN; PRAISE THE LORD . COME FAST JESUS.
100% pure spirit 2017-04-25 13:41:14
ആര്‍ക്കു ആണ്‌ വ‍‌ഠായത് ?
വിശ്വാസികള്‍കൊ
വചന തൊഴിലാളികള്‍ക്കോ?
Anthappan 2017-04-25 13:57:53

13 “Woe to you, teachers of the law and Pharisees, you hypocrites!M)" data-cr="#cen-NIV-23932M" style="font-size: 0.625em; line-height: 22px; position: relative; vertical-align: top; top: 0px;"> You shut the door of the kingdom of heaven in people’s faces. You yourselves do not enter, nor will you let those enter who are trying to.N)" data-cr="#cen-NIV-23932N" style="font-size: 0.625em; line-height: 22px; position: relative; vertical-align: top; top: 0px;"> [14] b]" style="font-size: 0.625em; line-height: 22px; position: relative; vertical-align: top; top: 0px;">[b]

15 “Woe to you, teachers of the law and Pharisees, you hypocrites! You travel over land and sea to win a single convert,O)" data-cr="#cen-NIV-23934O" style="font-size: 0.625em; line-height: 22px; position: relative; vertical-align: top; top: 0px;"> and when you have succeeded, you make them twice as much a child of hellP)" data-cr="#cen-NIV-23934P" style="font-size: 0.625em; line-height: 22px; position: relative; vertical-align: top; top: 0px;"> as you are. (Matthew 23-13,15)

ഈനാശു 2017-04-25 17:49:45
ഈ അന്തപ്പൻ എന്തൂട്ട ബൈബിളീന്നാ ഈ കോപ്പി ആൻഡ് പേസ്റ്റ് ചെയ്തിരിക്കണെ. ഐ.ടി. പിള്ളേരുടെ ബൈബിളീന്നാ?
വിമതൻ 2017-04-26 12:01:56
മതവും അതിന്റെ നേതാക്കന്മാരും ജനങ്ങളുടെ രക്തം കുടിച്ചു ചീർത്ത് ആപ്പിൾപോലെ ആകുമ്പോൾ   ജനം ഉണങ്ങി വരണ്ട് ചുക്കി ചുളുങ്ങിയ ചെമ്മീൻപുളി പോലെയാകും. അതുവരെ അച്ചൻ അഭിക്ഷേകഗ്നി കത്തിച്ചു കൊണ്ടിരിക്കും. എത്ര കുഞ്ഞാടുകളാണ് ബലിക്കായി ചുറ്റും കാത്തു നിൽക്കുന്നത്  

പോത്തുള്ള 2017-04-26 13:12:36
കൂർത്ത തൊപ്പിയും പള പള മിന്നുന്ന കഥകളി കുപ്പായവും, വേറൊരു കൂട്ടരാണെ മൂർഖൻ പാമ്പിന്റെ തലയും കുരിശും വച്ച സ്വർണ വടിയും ഒന്നര അടി നീളത്തിൽ താടിയും. ഇതൊക്കെ എവിടുന്നു കിട്ടി  ഈ പുരോഹിതന്മാർക്ക് ?  പ്രാചീന ഈജിപ്ത്യൻ ഗോത്ര തലവന്മാരുടെ വേഷ ഭൂഷാദികൾ പോലെ ഉണ്ട്.    യേശുദേവൻ എളിമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ആണ് നൽകിയത്. ഇപ്പോഴത്തെ പുരോഹിതർ ആകട്ടെ ഒരു മാതിരി വിരട്ടൽ ആണ് പിരിവിന്റെ കാര്യത്തിൽ. 
നിരീശ്വരൻ 2017-04-25 20:18:11
അല്ല ശൂനാഈ . മാത്തുള്ള ചാണകംകൊണ്ട് എറിഞ്ഞതായിരിക്കും . ഇങ്ങള് എവിടാ തൃശൂരാണ് . അമ്മളും അവിടുത്തുകാരണാണ് 
Johny 2017-04-26 06:44:29
വട്ടായിലച്ചൻ, പേര് കൊള്ളാം. ഒരു വചന തൊഴിലാളിക്കിടാൻ  പറ്റിയ പേര്. ആർക്കാണ് വട്ടായത് അച്ഛനോ അതോ കേൾക്കുന്നവർക്കോ. കേരളത്തിൽ ഒരു ഡസനിൽ കൂടുതൽ മുഴുവൻ സമയ സുവിശേഷ ചാനലുകൾ ഉണ്ട്. കൂടാതെ രാവിലെ തന്നെ മിക്കവാറും ചാനലിൽ ഓരോ ന്യൂ ജനറേഷൻ പാസ്റ്റർമാർ ഉറഞ്ഞു തുള്ളുന്നതും സർവവിധ രോഗങ്ങളും (കാൻസർ ആണ് ഇക്കൂട്ടരുടെ ഇഷ്ട രോഗം) മാറി എന്ന് പറയിപ്പിക്കാൻ സാക്ഷ്യ തൊഴിലാളികളെയും ഇരുത്തിയുള്ള ഉഡായിപ്പുകൾ. ഇതിനൊക്കെ കോടി കണക്കിനാണ് ചെലവ്. ഇതെല്ലാം എവിടെ നിന്ന് വരുന്നു ?  ഇതൊക്കെ കണ്ടു ചില ആസ്സാമിമാരും മുല്ലാക്കമാരും തങ്ങളാൽ ആവുന്ന വിധം ഗോഷ്ടികൾ കാണിക്കുന്നുണ്ട്. മതങ്ങൾ മനുഷ്യനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതിന് ഒരു പിടിയും കിട്ടുന്നില്ല
നിരീശ്വരൻ 2017-04-26 08:51:50

വട്ടായിട്ടില്ലെങ്കിൽ വട്ടാകും മോനെ ജോണി  വട്ടായാൽ പിന്നെ നിന്നെ വട്ടുതട്ടും. ഒടുവിൽ നീ അച്ചന്റെ മുന്നിൽ കാലുകുത്തും. സാക്ഷാൽ ദൈവത്തിന്റെ അവധാരമാണച്ചൻ. ആ തലയിലെ സ്വർണ്ണ കിരീടവും തിളങ്ങുന്ന കുപ്പായവും എല്ലാ നിന്നിൽ ദൈവത്തെ നേരിട്ട് കണ്ട ഒരു അനുഭൂതി ജനിപ്പിക്കുന്നില്ലെ? നീ അദ്ദേഹത്തിന്റെ ആകർഷണ വലയത്തിൽ ആയിപ്പോയിമോനെ? ഇനി നഗ്‌നനായി നീ ഭൂമിയിൽ നിന്ന് പോകേണ്ടി വരും . നഗ്നനായി നീ വന്നു നഗ്നനായി നീ മടങ്ങി പോകും ഉടുതുണിക്ക് മറുതുണിയില്ലാതെ.

"നഗ്‌നനായി ഞാൻ വന്നപ്പോൾ
ഉടുതുണി തന്നില്ല
എനിക്കു ദാഹിച്ചപ്പോൾ
വെള്ളം തന്നില്ല "      ഈ പാട്ടു നീ പാടി തുടങ്ങുക


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക