Image

ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 27 February, 2012
ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍
ന്യൂയോര്‍ക്ക്:2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ വച്ചു കൊണ്ടാടുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ജോര്‍ജ്ജ് ഓലിക്കലിനെ തെരഞ്ഞെടുത്തു.

ഫൊക്കാനയുടെ ഒരു ചിരകാല പ്രവര്‍ത്തകനും സ്‌പെല്ലിംഗ് ബീയുടെ റീജിയണല്‍ ഡയറക്ടറും എക്‌സി. വൈസ് പ്രസിഡന്റുമാണ് ജോര്‍ജ്ജ് ഓലിക്കല്‍. പമ്പയുടെ സ്ഥാപക മെംബര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ മഹത്തായ സേവനങ്ങള്‍ നല്‍കിയിട്ടുള്ള അദ്ദേഹം പ്രസ്തുത സംഘടനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനാണ് ഇപ്പോള്‍.

ട്രൈസ്റ്റേറ്റ് ഏരിയായിലെ കേരള അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സ്ഥാപക മെംബര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.മലയാള നാടകങ്ങളെ പോഷിപ്പിക്കുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന 'മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ'യുടെ സ്ഥാപക മെംബറും ഡയറക്ടറും കൂടിയാണ് ജോര്‍ജ്ജ് ഓലിക്കല്‍.കൂടാതെ, വിശിഷ്ട സേവനങ്ങള്‍ കാഴ്ചവെയ്ക്കുന്ന മലയാളികളെ ആദരിക്കുന്നതിനായി ശ്രീ ജോര്‍ജ്ജ് നടവയലുമായി ചേര്‍ന്ന് 'ഗ്രേയ്റ്റ് അമേരിക്കന്‍ മലയാളി ഹിസ്റ്ററി മന്ത്' എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടതും ജോര്‍ജ്ജ് ഓലിക്കല്‍ ആണ്.

സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ജോര്‍ജ്ജ് ഓലിക്കലിനെ ഫൊക്കാന കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തതുവഴി കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അഭിപ്രായപ്പെട്ടു.
ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക