Image

ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം

അലക്‌സ് നെടുംതുരുത്തില്‍ Published on 24 April, 2017
ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്‌നാനായ മിഷനിലെ നോര്‍ത്ത് ജേഴ്‌സി കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം വര്ണശബളമായി. ഏപ്രില്‍ 22 ശനിയാഴ്ച വൈകുന്നേരം ജപമാലയോടുകൂടി ആരംഭിച്ച വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം കൂടാരയോഗം പ്രസിഡണ്ട് പീറ്റര്‍ മാന്തുരുത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്,  ന്യൂയോര്‍ക്ക് ക്‌നാനായ കാത്തലിക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍ നിര്‍വ്വഹിച്ചു.  മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ ആമുഖ പ്രസംഗവും, റോക്ക്‌ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളില്‍ ആശംസാ പ്രസംഗവും നടത്തി. തദവസരത്തില്‍ മിഷനിലെ മറ്റ് മൂന്നു കൂടാരയോഗ പ്രസിഡണ്ടുമാരും, മിഷന്റെ യൂത്ത് കോര്‍ഡിനേറ്റര്‍ അനീറ്റാ മാളികയും ആസംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബിജു വലിയകല്ലുങ്കല്‍ സ്വാഗതവും, ടോം കടിയമ്പള്ളില്‍ കൃതജ്ഞതാപ്രകാശനവും നിര്‍വ്വഹിച്ചു.

തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍ജു മാന്തുരുത്തിലിന്റെ നേതൃത്വത്തില്‍ മിഷനിലെ കൂടാര യോഗങ്ങളെല്ലാം ചേര്‍ന്ന് ഒരുക്കിയ രണ്ടു മണിക്കൂര്‍ നീണ്ട കലാസന്ധ്യ വാര്‍ഷികാഘോഷങ്ങള്‍ ആവേശ തിരമാലകളാല്‍ വര്‍ണ്ണാഭമാക്കി. കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ വരെ ഡാന്‌സുകളും, മാര്‍ഗ്ഗം കളിയും, ചെണ്ടമേളവും, ഗാനാലാപനങ്ങളുമൊക്കെയായി ശനിയാഴ്ച്ചത്തെ സായാഹ്നം അവിസ്മരണീയമായ ഒരു അനുഭവമാക്കി തീര്‍ക്കുവാന്‍ മിഷന്‍ ഭാരവാഹികള്‍ക്ക് സാധിച്ചു.  മെറിന്‍ വെമ്മേലിയും നിഖിത വാണിയാംകുന്നേലും പ്രോഗ്രാമിനെ മനോഹരമായ രീതിയില്‍ ങഇ മാരുടെ റോളില്‍ മുന്നോട്ടു നയിച്ചു. പങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും അതിലുപരി ഗുണമേന്മയുള്ള കലാ പരിപാടികള്‍കൊണ്ടും ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലിനു നാന്ദിയാകുവാന്‍ ഈ കൂടാരയോഗ വാര്‍ഷികത്തിന് സാധിച്ചു എന്ന തന്റെ സമാപന സന്ദേശത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. നോര്‍ത്ത് ജേഴ്‌സി കൂടാരയോഗക്കാര്‍ ഒരുക്കിയ ആസ്വാദ്യകരമായ വിരുന്നോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു.

അലക്‌സ് നെടുംതുരുത്തില്‍



ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം ആവേശ തിരമാലകളുയര്‍ത്തി ന്യൂജേഴ്‌സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക