Image

സൗമ്യ വധക്കേസ്‌ സുപ്രീംകോടതിയുടെ ആറംഗബഞ്ചിന്‌

Published on 25 April, 2017
സൗമ്യ വധക്കേസ്‌ സുപ്രീംകോടതിയുടെ ആറംഗബഞ്ചിന്‌


ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി കേള്‍ക്കുന്നത്‌ സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക്‌ മാറ്റി. ചീഫ്‌ ജസറ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ വ്യാഴാഴ്‌ച ഹരജി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരാണ്‌ തിരുത്തല്‍ ഹര്‍ജി നല്‍കിയത്‌.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തഗിയാണ്‌ ഹര്‍ജി സാക്ഷ്യപ്പെടുത്തിയത്‌. തിരുത്തല്‍ ഹര്‍ജികള്‍ ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തണമെന്നാണ്‌ ചട്ടം. സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട്‌ മുറിവുകളില്‍ ഒന്നിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. 

സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയതും കോടതി ശരിവച്ചിരുന്നു. എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്ന്‌ വീണത്‌ മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ്‌ കോടതി വിലയിരുത്തിയത്‌.

ട്രെയിനില്‍ വച്ചുണ്ടായ പരിക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടതായുള്ള പ്രോസിക്യൂഷന്‍ വാദവും നിലനില്‍ക്കുമെന്നാണ്‌ സര്‍ക്കാരിന്റെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക