Image

മൂന്ന്‌ ദിവസം കുഴല്‍കിണറില്‍ കുടുങ്ങികിടന്ന ആറുവയസ്സുകാരി മരിച്ചു

Published on 25 April, 2017
മൂന്ന്‌ ദിവസം കുഴല്‍കിണറില്‍ കുടുങ്ങികിടന്ന ആറുവയസ്സുകാരി മരിച്ചു


ബംഗളുരു: രക്ഷാരപവര്‍ത്തനങ്ങളെല്ലാം പാഴായി, കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്‌ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ ആറുവയസ്സുകാരി കാവേരിയാണ്‌ മരിച്ചത്‌. 

തിങ്കളാഴ്‌ച രാത്രി 11.30 ഓടെ കാവേരി മരിച്ചതായി ചൊവ്വാഴ്‌ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്‌ചയില്‍ സമാന്തരമായി കുഴിച്ച്‌ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്‌.

ശനിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്‌. സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കവേ കാവേരി ഉപയോഗശൂന്യമായ കിണറില്‍ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

400 അടി താഴ്‌ചയുള്ള കുഴല്‍കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന്‌ ഉപേക്ഷിച്ചതാണ്‌. അപകടം നടന്നപ്പോള്‍ മുതല്‍ കിണറിന്റെ ഉടമ ശങ്കര്‍ ഒളിവിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക