Image

പത്രസമ്മേളനത്തില്‍ ദിലീപിനൊപ്പം കാവ്യയും

Published on 25 April, 2017
പത്രസമ്മേളനത്തില്‍  ദിലീപിനൊപ്പം കാവ്യയും
 വിവാഹത്തിന്‌ ശേഷം കാവ്യ മാധവനെ ദിലീപ്‌ ക്യാമറകാണിയ്‌ക്കുന്നില്ല എന്നാണ്‌ സോഷ്യല്‍ മീഡിയ ആരോപണം. വിവാഹം പോലുള്ള മംഗള ചടങ്ങുകളിലൊന്നും കാവ്യയെ കൊണ്ടു വരുന്നില്ല എന്നതാണ്‌ ഇതിന്‌ കാരണം. 

എന്നാല്‍ തന്റെ സിനിമയുടെ ഷൂട്ടിങ്‌ സെറ്റിലും, വിദേശത്ത്‌ വച്ച്‌ നടക്കുന്ന പരിപാടികള്‍ക്കും ദിലീപ്‌ കാവ്യയെ കൂടെക്കൂട്ടാറുണ്ട്‌. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

അമേരിക്കയില്‍ വച്ച്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിന്റെ ഫോട്ടോകളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌. ഈ പരിപാടിയുടെ ഫേസ്‌ബുക്ക്‌ പേജില്‍നിന്നാണ്‌ ഫോട്ടോ വൈറലാകുന്നത്‌.

കാവ്യയും പരിപാടി അവതരിപ്പിയ്‌ക്കുന്നുണ്ടോ എന്നാണ്‌ ആരാധകരുടെ ചോദ്യം. നല്ലൊരു നര്‍ത്തകിയാണ്‌ കാവ്യ. ദിലീപിനൊപ്പം കാഴ്‌ചയ്‌ക്ക്‌ വന്നതാണോ, അതോ ഡാന്‍സുമായി വന്നതാണോ എന്നാണ്‌ ഇനി ആരാധകര്‍ക്കറിയേണ്ടത്‌. 

ഇത്തരം ചടങ്ങുകളിലെല്ലാം കാവ്യ പങ്കെടുക്കുന്നുണ്ടെങ്കിലും പൊതു ജനങ്ങളില്‍ നിന്ന്‌ അകലം പാലിക്കുകയാണ്‌. വിവാഹ ശേഷം കാവ്യ ഫേസ്‌ബുക്കിലേക്ക്‌ എത്തി നോക്കിയതേയില്ല. ഒരു സിനിമയില്‍ കാവ്യ പിന്നണി ഗായികയായി വന്നത്‌ ശ്രദ്ധേയമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക