Image

താങ്ങാവുന്നതിനും അപ്പുറത്താണ്‌ അദ്ദേഹത്തിന്റെ വിയോഗം: വൈക്കം വിജയലക്ഷ്‌മി

Published on 25 April, 2017
താങ്ങാവുന്നതിനും അപ്പുറത്താണ്‌ അദ്ദേഹത്തിന്റെ വിയോഗം: വൈക്കം വിജയലക്ഷ്‌മി
ഡോക്ടറേറ്റും ഗിന്നസ്‌ നേട്ടവും സ്വന്തമാക്കി മുന്നേറുന്ന പ്രിയഗായിക വൈക്കം വിജയലക്ഷ്‌മിക്ക്‌ ക്‌ഴ്‌ച ലഭിക്കുന്നതിനുള്ള ചികിത്സകള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ ശ്രീകുമാറിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ്‌ പ്രേക്ഷകര്‍ അറിഞ്ഞത്‌. 

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്‌ല വഴി തെളിയിക്കാന്‍ മുന്നില്‍ നിന്ന ഡോക്ടറുടെ വിയോഗം ഗായികയുടെ മാത്രമല്ല ആരാധകരുടെ കൂടി നൊമ്പരമാണ്‌. 

ഡോക്ടറുടെ മരണം വലിയൊരു ആഘാതമാണ്‌ നല്‍കിയത്‌. ഡോക്ടറുടെ ഭാര്യ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതിനാല്‍ ചികിത്സ മുടങ്ങാതെ പോവുന്നുണ്ട്‌. അതുകൊണ്ട്‌ പ്രതീക്ഷയുണ്ടെന്നും വിജയലക്ഷ്‌മി പറഞ്ഞു. 

 ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ മാത്രമല്ല തനിക്ക്‌ അദ്ദേഹം. ഡോക്ടറും കുടുംബവും തനിക്ക്‌ വീട്ടുകാരെപ്പോലെയാണ്‌. ഒരിക്കല്‍പ്പോലും ഇത്തരമൊരു ദുരന്തത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ലെന്നും വിജയലക്ഷ്‌മി പറഞ്ഞു.

 പരിപാടിയുടെ ഭാഗമായി ആസ്‌ട്രേലിയയില്‍ ആയിരുന്നതിനാല്‍ അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാതിരുന്നതില്‍ അതിയായ വിഷമമുണ്ട്‌. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പിന്തണ ലഭിച്ചിരുന്നു അദ്ദേഹത്തില്‍ നിന്ന്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക