Image

അന്ത്യ യാത്ര പറയാന്‍ ഒരു മാസമായി തുടരുന്ന കാത്തിരിപ്പ്‌

അനില്‍ കുമാര്‍ ആറന്മുള Published on 24 April, 2017
അന്ത്യ യാത്ര പറയാന്‍ ഒരു മാസമായി തുടരുന്ന കാത്തിരിപ്പ്‌
ലബക്ക്, ടെക്‌സാസ്: ഒരു മാസം മുമ്പ് ടെക്സ്സിലെ ഷാം റോക്കില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളികളുടെ ശരീരാവശിഷ്ടം തിരിച്ചറിയല്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതായി കൗണ്ടി ജഡ്ജ് അറിയിച്ചു.

ആറന്മുള സ്വദേശി ശ്രീജു നായര്‍ എറണാകുളം സ്വദേശി തോമസ് ഏലിയാസ് എന്നീ കാനഡയില്‍ നിന്നുള്ളവരാണ് മരണത്തിനിരയായത്. ഇതില്‍ ശ്രീജുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയുന്ന ജോലിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ശ്രീജുവിന്റെ പിതൃസഹോദരന്‍ സോമന്‍ നായരുടെ DNA യുമായി സാമ്യപ്പെടുത്തിയായിരുന്നു ശ്രീജുവിന്റെ തിരിച്ചറിയല്‍ നടന്നത്.

Death Certificate ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്രയും വേഗം ശരിയാക്കാനായി ഹൂസ്റ്രണിലെ ഇന്‍ഡ്യന്‍ കോണ്‍സുലറ്റ്  ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ടെക്‌സാസിലെ അമറില്ലോയിലുള്ള Funeral Home ല്‍ നിന്നും Dallas ലെ ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റാനായി ശ്രമങ്ങള്‍ നടക്കുകയാണ്. അങ്ങിനെയായാല്‍ അവശിഷ്ടങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മം ഇന്ത്യയിലെത്തിക്കാനാവും. ഇതാണ്  പ്രായോഗികം എന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോഴുള്ള വളരെ കുറച്ചു ഭാഗങ്ങള്‍ എംബാം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. അത് എയര്‍ ലൈന്‍ വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നതാണ് കാരണം.

തോമസ് ഏലിയാസിന്റെ ശരീരഭാഗങ്ങളുടെ തിരിച്ചറിയല്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. നടപടികള്‍ പൂര്‍ത്തിയായി വരുന്നു. അതിനുശേഷം കാനഡയില്‍ സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടുപേരുടെയും ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിന് എത്രയും വേഗം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക