Image

സെവന്‍സ് ക്ലബ് മാഞ്ചസ്റ്ററിന്റെ ഓള്‍ യുകെ റമ്മി, ലേലം മത്സരങ്ങള്‍ 29, 30 തീയതികളില്‍

Published on 25 April, 2017
സെവന്‍സ് ക്ലബ് മാഞ്ചസ്റ്ററിന്റെ ഓള്‍ യുകെ റമ്മി, ലേലം മത്സരങ്ങള്‍ 29, 30 തീയതികളില്‍
  മാഞ്ചസ്റ്റര്‍: സെവന്‍സ് ക്ലബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങള്‍ ഏപ്രില്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ നടക്കും. 

മാഞ്ചസ്റ്ററിലെ ഒരു കൂട്ടം മലയാളി സഹൃത്തുക്കളുടെ കൂട്ടായ്മയായ സെവന്‍സ് ക്ലബ് ആണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാനസിക ഉല്ലാസത്തിനുവേണ്ട എല്ലാവിധ സൗകര്യങ്ങളും ക്ലബ് മത്സരാര്‍ഥികള്‍ക്കായി ഒരുക്കികഴിഞ്ഞു. സ്വാദേറുന്ന രുചികരമായ ഭക്ഷണം, ഫോര്‍ സ്റ്റാര്‍ സൗകര്യത്തോടുകൂടിയ താമസ സൗകര്യം തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. 

റമ്മി മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ടും രണ്ടാം സമ്മാനം 251 പൗണ്ടും മൂന്നാം സമ്മാനം 101 പൗണ്ടുമാണ്. ലേലം മത്സര വിജയിക്ക് ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 401 പൗണ്ടും രണ്ടാം സമ്മാനം 201 പൗണ്ടും മൂന്നാം സമ്മാനം 101 പൗണ്ടുമാണ്. ട്രിനിറ്റി ഇന്റീരിയേഴ്‌സ്, റൈറ്റ് െ്രെപസ് പാവിംഗ് ലിമിറ്റഡ്, കോറിന്‍ന്തിയന്‍സ് ഗാരേജ് ബ്ലാക്പൂള്‍, ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍, കലവറ കാറ്ററിംഗ്, ഒയാസിസ് ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ 29ന് രാവിലെ 10ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ലേലം ടീം 30 പൗണ്ടും റമ്മി സിംഗിള്‍ 25 പൗണ്ടുമാണ്.

വിവരങ്ങള്‍ക്ക്: സാബു ചാക്കോ 07853302858, ബിജു പി. മാണി 07732924277, സനല്‍ ജോണ്‍ 07929025238.

വിലാസം: 

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക